"ന​ദീ​യാ​ത്ര' സ​ന്ദേ​ശ വാ​ഹ​ന​റാ​ലി ന‌​ട​ത്തി
Saturday, May 4, 2024 5:30 AM IST
കോ​ഴി​ക്കോ​ട് : കു​ടി​വെ​ള്ള സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ന​ദീ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ,പ​രി​സ്ഥി​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന​ദീ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ദീ​യാ​ത്ര സ​ന്ദേ​ശ ഇ​രു​ച​ക്ര വാ​ഹ​ന​റാ​ലി ന​ട​ത്തി.

ദേ​വ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി പ്രി​ൻ​സി​പ്പ​ൾ ബോ​ബി ജോ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ ഡോ. ​അ​ൽ​ഫോ​ൻ​സ മാ​ത്യു റാ​ലി അം​ഗ​ങ്ങ​ൾ​ക്ക് ന​ദി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മു​ൻ​നി​ർ​ത്തി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.