പാക്കിസ്ഥാൻ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
Tuesday, February 20, 2018 4:06 PM IST
ഇസ്‌ലാമാബാദ്: പാക് അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശക്തമായ ആക്രമണം നടത്തിയെന്നാരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി. ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. യാദവിനെയാണ് വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചത്. അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ എട്ടു വയസുകാരനായ പാക് ബാലൻ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.