അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യ്ക്കു വെ​ള്ളിയാഴ്ച കൊടിയേറും
Thursday, December 7, 2017 8:57 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​ഭാ​ട​ങ്ങ​ളും ആ​ര​വ​ങ്ങ​ളും ഇ​ല്ലാ​തെ സി​നി​മാ കാ​ഴ്ച​ക​ളു​ടെ ഉ​ത്സ​വ​ത്തി​നു വെ​ള്ളി​യാ​ഴ്ച കൊ​ടി​യേ​റു​ന്നു. നി​ശാ​ഗ​ന്ധി​യി​ൽ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യ ’ഇ​ൻ​സ​ൾ​ട്ട്’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തോ​ടെ 22-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യ്ക്കു തു​ട​ക്ക​മാ​കും. മേ​ള​യു​ടെ മു​ഖ്യാ​തി​ഥി​യാ​യ ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ർ​ജി​യും ഫെ​സ്റ്റി​വ​ൽ ഗ​സ്റ്റ് ഓ​ഫ് ഹോ​ണ​റാ​യ ന​ട​ൻ പ്ര​കാ​ശ് രാ​ജും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഓ​ഖി ചു​ഴ​ലി​ങ്കാ​റ്റു ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് മേ​ള​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഇ​ക്കു​റി ഉ​ണ്ടാ​വി​ല്ല.

65 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 100 സി​നി​മ​ക​ളാ​ണു മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. നാ​ൽ​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ​പ്ര​ദ​ർ​ശ​ന വേ​ദി​കൂ​ടി​യാ​ണ് 22-ാം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.