പ​ത്രാ​ധി​പ​ൻ​മാ​രു​ടെ ത​ട​വു​ശി​ക്ഷ​യ്ക്ക് എം​എ​ൽ​എ​മാ​രു​ടെ ക​ട്ട​സ​പ്പോ​ർ​ട്ട് !
Wednesday, November 22, 2017 6:18 PM IST
ബം​ഗ​ളു​രു: ര​ണ്ടു മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ഡി​റ്റ​ർ​മാ​രെ ത​ട​വി​നു ശി​ക്ഷി​ച്ച സ്പീ​ക്ക​റു​ടെ ന​ട​പ​ടി​യെ ഒ​റ്റ​ക്കെ​ട്ടാ​യി പി​ന്താ​ങ്ങി ക​ന്ന​ഡ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ. അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ന്ന​ട ടാ​ബ്ലോ​യി​ഡു​ക​ളു​ടെ പ​ത്രാ​ധി​പ​ൻ​മാ​രെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ഈ ​വ​ർ​ഷം ജൂ​ണി​ൽ ഒ​രു​വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യാ​ണ് മൂ​ന്നു പേ​രൊ​ഴി​കെ നി​യ​മ​സ​ഭ​യി​ലെ മ​റ്റെ​ല്ലാ അം​ഗ​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത​ത്. ചി​ല​ർ ശി​ക്ഷ ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നു​വ​രെ വാ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ സി​ര​ഗു​പ്പ നാ​ഗ​രാ​ജ്, ബി​ജെ​പി എം​എ​ൽ​എ എ​സ്ആ​ർ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹൈ ​ബാം​ഗ്ലൂ​ർ പ​ത്രാ​ധി​പ​ർ ര​വി ബെ​ൽ​ഗാ​രെ, യെ​ല​ഹ​ങ്ക വോ​യി​സ് പ​ത്രാ​ധി​പ​ർ അ​നി​ൽ രാ​ജു എ​ന്നി​വ​രെ​യാ​ണ് ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ശി​ക്ഷി​ച്ച​ത്. എം​എ​ൽ​എ മാ​രു​ടെ പ​രാ​തി​യി​ൽ നി​യ​മ​സ​ഭ ഒ​രു പ്രി​വി​ലേ​ജ് ക​മ്മ​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ ന​ട​പ​ടി​യി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യ​വും പാ​സാ​ക്കി. ഒ​രു​വ​ർ​ഷ​ത്തെ ത​ട​വി​നു പു​റ​മേ പ​ത്രാ​ധി​പ​ൻ​മാ​ർ പ​തി​നാ​യി​രം രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം.

സ്പീ​ക്ക​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ശി​ക്ഷ നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്നു കാ​ട്ടി പ​ത്രാ​ധി​പ​ൻ​മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ർ​ജി ഹൈ​ക്കോ​ട​തി​യും ത​ള്ളി. ഇ​തേ​തു​ട​ർ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും സ്പീ​ക്ക​റെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പ​ക്ഷേ, അ​പേ​ക്ഷ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഈ ​അ​പേ​ക്ഷ നി​യ​മ​ന്ത്രി ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ വ​ച്ച​പ്പോ​ഴാ​ണ് സാ​മാ​ജി​ക​ർ ഒ​ന്ന​ട​ങ്കം ശി​ക്ഷ ഇ​ള​വ് ചെ​യ്യു​ന്ന​തി​നെ എ​തി​ർ​ത്തു രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.