നെടുന്പാശേരിയിൽ വ​ൻ സ്വ​ർ​ണ വേ​ട്ട; മൂന്നരക്കിലോ സ്വർണം പിടിച്ചു
Monday, August 21, 2017 8:27 AM IST
കൊച്ചി: നെടുന്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. ര​ണ്ടു പേ​രി​ൽ​നി​ന്നാ​യി 1.06 കോ​ടി രൂ​പ വി​ല​വ​രു​ന്ന മൂ​ന്ന​ര കി​ലോ അ​ന​ധി​കൃ​ത സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. ഞായറാഴ്ച രാ​ത്രി നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് ക​സ്റ്റം​സ് എ​യ​ർ​ ഇ​ന്‍റ​ലി​ജ​ൻ​സ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

റി​യാ​ദി​ൽ ​നി​ന്നും കൊ​ച്ചിലേയ്ക്ക് വ​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും മൂന്ന് കി​ലോ സ്വ​ർ​ണ​വും കൊ​ളം​ബോ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു വ​ന്ന ശ്രീ​ല​ങ്ക​ൻ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ ​നി​ന്നും അ​ര കി​ലോ സ്വ​ർ​ണ​വു​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ കേ​സി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ര​ണ്ടാ​മ​ത്തെ കേ​സി​ൽ ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യു​മാ​ണു പി​ടി​യി​ലാ​യ​ത്.

മൂ​ന്നു കി​ലോ സ്വ​ർ​ണം ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​ടെ മ​റ​വി​ൽ 31 പ്ലേ​റ്റു​ക​ളാ​യാ​ണു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​രക്കി​ലോ സ്വ​ർ​ണം യാ​ത്ര​ക്കാ​ര​ന്‍റെ ല​ഗേ​ജി​ലാ​യി​രു​ന്നു. ആ​ദ്യ കേ​സി​ൽ 85 ല​ക്ഷം രൂ​പ​യു​ടെ​യും ര​ണ്ടാ​മ​ത്തെ കേ​സി​ൽ 21 ല​ക്ഷം രൂ​പ​യു​ടെ​യും സ്വ​ർ​ണ​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ ക​മ്മീ​ഷ​ണ​ർ ഇ.​വി.ശി​വ​രാ​മ​ൻ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​കെ.സോ​മ​സു​ന്ദ​ര​ൻ, കോ​ശി എ​ബ്ര​ഹാം, എ.​ആ​ർ.ജോ​സ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വീ​ര​ജ്കു​മാ​ർ, ജി​തേ​ഷ്, എം. ​സു​രേ​ഷ്, പ്ര​ശാ​ന്ത് ര​ഞ്ച​ൻ, കെ.​സി.നി​ക്സ​ൺ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
RELATED NEWS