ലയന പ്രതീക്ഷയിൽ ഒപിഎസും ഇപിഎസും: അണ്ണാ ഡിഎംകെ നേതൃയോഗം തിങ്കളാഴ്ച
Sunday, August 20, 2017 10:42 AM IST
ചെന്നൈ: അണ്ണാ ഡിഎംകെയിൽ എടപ്പാടി- പനീർശെൽവം വിഭാഗങ്ങളുടെ ലയനം ഉടൻ നടന്നേക്കുമെന്ന് സൂചന. ലയന പ്രഖ്യാപനത്തിനു മുന്നോടിയായി അണ്ണാ ഡിഎംകെ നേതൃയോഗം തിങ്കളാഴ്ച ചെന്നൈയിൽ ചേരാൻ തീരുമാനമായി. പാർട്ടി ഭരണഘടനയിൽ തിരുത്തൽ വരുത്തി പുതിയ നിർദേശക സമിതി രൂപീകരിക്കുന്നതിനുള്ള പ്രമേയം യോഗത്തിൽ കൊണ്ടുവരും. ഇതിന്‍റെ തലവനായി ഒ. പനീർശെൽവത്തെ നിയമിക്കാനാണ് തീരുമാനം.

ലയന പ്രതിക്ഷയ്ക്ക് ആക്കം കൂട്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഈ ആഴ്ച ചെന്നൈയിൽ എത്തുന്നുമുണ്ട്. ലയനത്തിനു ശേഷം എൻഡിഎയുടെ ഭാഗമാകാനുള്ള ചർച്ചകളും നടക്കുമെന്നാണ് വിവരങ്ങൾ. ഇതിനിടെ, ലയനതീരുമാനവുമായി മുന്നോട്ടു പോകാനാണു നീക്കമെങ്കിൽ മുഖ്യമന്ത്രിയെ മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ടി.ടി.വി. ദിനകരൻ പക്ഷം അറിയിച്ചു.
RELATED NEWS