നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിനു നോട്ടീസ് ലഭിച്ചിട്ടില്ലെന്നു മുകേഷ്
Wednesday, July 12, 2017 9:59 AM IST
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു നോട്ടീസ് ലഭിച്ചിട്ടില്ലെന്നു നടനും എംഎൽഎയുമായ മുകേഷ്. പൾസർ സുനിയെ ദിലീപിനു പരിജയപ്പെടുത്തിയതു താനല്ലെന്നും അദ്ദേഹം പറഞ്ഞു.
‌‌
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. പൾസർ സുനി മുകേഷിന്‍റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.

ഒരു വർഷത്തോളം പൾസർ സുനി തന്‍റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് മാറ്റിയതെന്നും മുകേഷ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.