സോ​ളാ​ര്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി
Friday, April 21, 2017 6:34 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി വീ​ണ്ടും സ​ര്‍​ക്കാ​ര്‍ നീ​ട്ടി. ഏ​പ്രി​ല്‍ 28മു​ത​ല്‍ മൂ​ന്നു​മാ​സ​ത്തേ​യ്ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. തെ​ളി​വെ​ടു​പ്പും മ​റ്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.