സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച മാറ്റിവച്ചു
Friday, April 21, 2017 9:06 AM IST
തിരുവനന്തപുരം: ഇടതു മുന്നണി യോഗത്തിനു ശേഷം നടത്താനിരുന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച മാറ്റിവച്ചു. ചർച്ച ഇനി എന്നു നടത്തും എന്ന കാര്യത്തിൽ തീരുമാനമായില്ല. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ, നിലന്പൂരിലെ മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തൽ, വിവരാവകാശ പരിധി തുടങ്ങിയ പ്രശ്നങ്ങളിലാണ് സിപിഐയും സിപിഎമ്മും തമ്മിൽ ഭിന്നത.

വരുന്ന നിയമസഭാ സമ്മേളനത്തിനു മുന്പ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കണമെന്നാണ് ഇടതുമുന്നണി നേതാക്കളുടെ പൊതുവികാരം.