ഐപിഎല്ലിൽ നിന്ന് ഡുമിനി പിന്മാറി
Tuesday, March 21, 2017 5:37 AM IST
ന്യൂഡൽഹി: ഐപിഎൽ പത്താം സീസണിൽ ദക്ഷിണാഫ്രിക്കൻ താരവും ഡൽഹി ഡെയർ ഡെവിൾസ് ടീമംഗവുമായ ജെ.പി. ഡുമിനി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ താരം പിന്മാറിയെന്ന് ഡൽഹി ഡെയർ ഡെവിൾസ് ചീഫ് എക്സിക്യൂട്ടീവ് ഹേമന്ത് ദുവ അറിയിച്ചു. ഡുമിനിക്ക് പകരക്കാരനെ ഉടൻ കണ്ടെത്തുമെന്നും ദുവ പറഞ്ഞു.

2014ൽ ഡൽഹി ഡെയർ ഡെവിൾസ് അംഗമായ ഡുമിനി 2015 സീസണിൽ ടീമിനെ നയിച്ചിരുന്നു.