പൂജാ​ര​യി​ൽ ന​ങ്കൂ​ര​മി​ട്ട് ഇ​ന്ത്യ; ലീഡ് കടന്ന് ഇന്ത്യ
Sunday, March 19, 2017 12:42 AM IST
റാ​ഞ്ചി: ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ​യും മി​ക​വി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ലീ​ഡ്. ഇ​ന്ത്യ​ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 12 റ​ൺ​സ് ലീ​ഡാ​ണു​ള്ള​ത്. സെ​ഞ്ചു​റി ക​ട​ന്ന് കു​തി​ക്കു​ന്ന പു​ജാ​ര​യും (176) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി സാ​ഹ​യും (73) ഓ​സീ​സ് ബൗ​ളിം​ഗി​ന് ഒ​രു അ​വ​സ​രം ന​ൽ​കാ​തെ കു​തി​ക്കു​ക​യാ​ണ്.

ആ​റി​ന് 360 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ഇ​ന്ത്യ ഇ​പ്പോ​ൾ 466 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. പ​ര​ന്പ​ര​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ലീ​ഡെ​ടു​ക്കു​ന്ന​ത്. പു​ജാ​ര 467 പ​ന്തി​ൽ​നി​ന്നാ​ണ് 177 റ​ൺ​സെ​ടു​ത്ത​ത്. സാ​ഹ 162 പ​ന്തി​ൽ​നി​ന്ന് 76 റ​ൺ​സെ​ടു​ത്ത് ക്രീ​സി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.