ബേ​പ്പൂ​ർ ബോ​ട്ട് അ​പ​ക​ട​ത്തി​നു കാ​ര​ണം ക​പ്പ​ൽ ഇ​ടി​ച്ച​തെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ
Thursday, October 12, 2017 8:50 PM IST
കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ളം മു​ന​ന്പം ക​ട​പ്പു​റ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തു ക​പ്പ​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നു ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ. ര​ണ്ടു​പേ​രെ​യാ​ണു ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രാ​ണ് ക​പ്പ​ൽ ഇ​ടി​ച്ച​തി​ന്‍റെ സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. അ​പ​ക​ട​ത്തി​ൽ നാ​ലു തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി​രു​ന്നു.

ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തു​നി​ന്നു 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ(​ഏ​ക​ദേ​ശം നൂ​റ് കി​ലോ​മീ​റ്റ​ർ) ഉ​ൾ​ക്ക​ട​ലി​ലാ​ണ് ഇ​മ്മാ​നു​വ​ൽ എ​ന്ന പേ​രി​ലു​ള്ള ബോ​ട്ട് മു​ങ്ങി​യ​ത്. മു​ങ്ങി​ത്താ​ഴ്ന്നു​കൊ​ണ്ടി​രു​ന്ന ബോ​ട്ടി​ലെ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് പു​തി​യാ​പ്പ​യി​ൽ​നി​ന്നു പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പെ​ടു​ത്തി.

കാ​ണാ​താ​യ നാ​ലു പേ​ർ​ക്കു​വേ​ണ്ടി ഇ​തേ ബോ​ട്ടി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും കാ​റ്റും കോ​ളും രൂ​ക്ഷ​മാ​യ​തി​നാ​ൽ ശ്ര​മം വി​ജ​യി​ച്ചി​ല്ല. നാ​ലു​പേ​രെ കാ​ണാ​താ​യ​താ​യി കോ​സ്റ്റ്ഗാ​ർ​ഡും ബേ​പ്പൂ​ർ കോ​സ്റ്റ​ൽ പോ​ലീ​സും സ്ഥി​രീ​ക​രി​ച്ചു. വെ​ളി​ച്ച സം​വി​ധാ​ന​മ​ട​ക്കം ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കോ​സ്റ്റ്ഗാ​ർ​ഡ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.