എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകൾ റിലീസിന്
Wednesday, January 11, 2017 3:14 AM IST
കൊച്ചി: സംസ്‌ഥാനത്തെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകൾ റിലീസ് ചെയ്യാൻ വിതരണക്കാരും നിർമാതാക്കളും തീരുമാനിച്ചു. തീയറ്റർ വിഹിത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ എ ക്ലാസ് തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും നടപടി. സിനിമ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി തീരുമാനിക്കുന്നത് നിർമാതാക്കളും വിതരണക്കാരും ആയിരിക്കുമെന്നും നേതൃത്വം അറിയിച്ചു.

19 മുതൽ റിലീസ് മുടങ്ങിയ ക്രിസ്മസ് ചിത്രങ്ങൾ പ്രദർശനത്തിന് എത്തിക്കാനാണ് തീരുമാനം. പൊങ്കലിന് തീയറ്ററുകളിൽ എത്തുന്ന വിജയ് ചിത്രം ‘ഭൈരവ’ 200 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യും. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജി, പൃഥ്വിരാജ് നായകനായ എസ്ര എന്നീ ചിത്രങ്ങളും പിന്നാലെയെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.