മാനേജരെ തോക്കിൻമുനയിൽനിർത്തി ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ കവർന്നു
Tuesday, January 10, 2017 10:22 PM IST
റാഞ്ചി: ജാർഖണ്ഡിൽ തോക്കുധാരികൾ ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ കവർന്നു. ഹസാരിബാഗ് ജില്ലയിലെ കോഓപ്പറേറ്റീവ് ബാങ്കിൽനിന്നാണ് പണം കവർന്നത്. മുഖംമൂടി ധരിച്ച് ഛത്ര മോഡിലെ ബാങ്കിലെത്തിയ സംഘം മാനേജരെ തോക്കിൻമുനയിൽനിർത്തി പണം കവരുകയായിരുന്നു. പണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണ് മോഷ്‌ടാക്കൾ കൊണ്ടുപോയത്. ഇവർ രക്ഷപ്പെടുന്നതിനു മുമ്പായി ബാങ്ക് പുറത്തുനിന്നു പൂട്ടുകയും ചെയ്തു.

നഷ്‌ടമായവയിൽ 60,000 രൂപയുടെ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു. മോഷ്‌ടാക്കൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.