താനെയിൽ ബഹുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങി
Friday, November 24, 2017 11:51 AM IST
താനെ: മഹാരാഷ്ട്രയിലെ താനെയിൽ മൂന്നുനില കെട്ടിടം തകർന്ന് വീണ് നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്ന് സംശയം. താനെയിലെ ബിവാണ്ടി മേഖലയിലാണ് അപകടമുണ്ടായത്. രാവിലെ ഒൻപതോടെയാണ് സംഭവം. ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രണ്ടു പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില അതീവ ഗുരുതരമാണ്.

അഞ്ചിലധികം ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർ രണ്ട് സംഘമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.