കൽക്കരി കേസ്: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരൻ
Wednesday, December 13, 2017 1:23 AM IST
ന്യൂഡൽഹി: കൽക്കരി അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരൻ. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മുൻ കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുൻ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവരടക്കം നാലു പേർ കേസിൽ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവർക്കായുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

2008 അനധികൃതമായി സ്വകാര്യ കന്പനിക്ക് കൽക്കരി ഖനി അനുവദിച്ചതാണ് കേസിനു കാരണമായത്. ജാർഖണ്ഡിലെ രജ്ഹാര നോർത്ത് കൽക്കരി ഖനി കോൽക്കത്ത ആസ്ഥാനമായ വിനി അയേണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗിന് അനുവദിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായി സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. 380 കോടി രൂപയുടെ അഴിമതി നടന്നതായാണ് കോടതി കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.