ബി​ജെ​പി നേ​താ​വ് മ​ടി​ക്കൈ ക​മ്മാ​ര​ൻ അ​ന്ത​രി​ച്ചു
Tuesday, December 12, 2017 2:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗ​വും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​ഥ​മ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​ടി​ക്കൈ ക​മ്മാ​ര​ൻ (80) അ​ന്ത​രി​ച്ചു. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്ക്കാ​രം പി​ന്നീ​ട്.

1938 ജ​നു​വ​രി ഒ​ന്നി​ന് മ​ടി​ക്കൈ ക​ല്യാ​ണ​ത്തെ ക​ർ​ഷ​ക​ൻ പി. ​കോ​ര​ന്‍റെ​യും കോ​ട്ട​ച്ചേ​രി കു​മ്മ​ണാ​ർ ക​ള​രി ത​റ​വാ​ട്ടം​ഗം കു​ന്പ അ​മ്മ​യു​ടെ​യും അ​ഞ്ചാ​മ​ത്തെ മ​ക​നാ​യാ​ണു ജ​ന​നം. അ​വി​ഭ​ക്ത ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശം. പി​ന്നീ​ട് ഡോ.​റാം മ​നോ​ഹ​ർ ലോ​ഹ്യ​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി. ജ​ന​സം​ഘ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് പ്ര​ക്ഷോ​ഭം ന​യി​ച്ച​തി​നു ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചു.

1980ൽ ​ബി​ജെ​പി രൂ​പം​കൊ​ണ്ട​പ്പോ​ൾ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നേ​തൃ​ത്വ​ സ്ഥാ​ന​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി. ര​ണ്ടു ത​വ​ണ ബി​ജെ​പി നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം പ​ഴ​യ​കാ​ല​ത്ത് ക​ലാ-​നാ​ട​ക രം​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി വ​ലി​യൊ​രു സൗഹൃദവ​ല​യ​വും മ​ടി​ക്കൈ​ക്ക് സ്വ​ന്ത​മാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഗൗ​രി. പ​രേ​ത​രാ​യ ഇ​ച്ചി​ര, കു​ഞ്ഞ​ന്പു, നാ​രാ​യ​ണി, കു​ഞ്ഞി​രാ​മ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.