മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​കാ​ഘോ​ഷ സ​മാ​പ​നം 30ന്
Monday, May 28, 2018 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നം 30ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ഗ​​​വ​​​ര്‍​ണ​​​ര്‍ പി. ​​​സ​​​ദാ​​​ശി​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള​​​ളി സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

റ​​​വ​​​ന്യു​​​മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍, ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സ്, ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, തു​​​റ​​​മു​​​ഖ പു​​​രാ​​​വ​​​സ്തു-​​​പു​​​രാ​​​രേ​​​ഖാ വ​​​കു​​​പ്പ് മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, സാം​​​സ്‌​​​കാ​​​രി​​​ക, പി​​​ന്നോ​​​ക്ക​​​ക്ഷേ​​​മ, നി​​​യ​​​മ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍, മേ​​​യ​​​ര്‍ വി.​​​കെ. പ്ര​​​ശാ​​​ന്ത്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​കെ. മ​​​ധു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. സ​​​ഹ​​​ക​​​ര​​​ണ ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കും. വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ മേ​​​യ് 18ന് ​​​ക​​​ണ്ണൂ​​​രി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.