ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു
ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു
Wednesday, April 25, 2018 2:27 AM IST
കൊ​ച്ചി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ അ​വി​രാ​മം ക​യ​റു​ന്നു. ഇ​ന്ന​ലെ ഡീ​സ​ലി​ന് 20 പൈ​സ വ​രെ​യും പെ​ട്രോ​ളി​നു 14 പൈ​സ വ​രെ​യും കൂ​ട്ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് 78.61 രൂ​പ, കൊ​ച്ചി​യി​ൽ 77.45 രൂ​പ, കോ​ഴി​ക്കോ​ട്ട് 77.74 രൂ​പ, പ​ത്ത​നം​തി​ട്ട​യി​ൽ 78.03 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല. ഡീ​സ​ൽ കൊ​ച്ചി​യി​ൽ 70.43 രൂ​പ, കൊ​ല്ല​ത്ത് 71.14 രൂ​പ, തി​രു​വ​ന​ന്ത​പു​ര​ത്ത് 71.52 രൂ​പ, കോ​ഴി​ക്കോ​ട്ട് 70.53 രൂ​പ, പാ​ല​ക്കാ​ട്ട് 70.79 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു വി​ല. കേ​ര​ള​ത്തി​ൽ ഡീ​സ​ൽ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​ണ്. പെ​ട്രോ​ൾ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക് അ​ടു​ക്കു​ന്നു.


ഇ​തി​നി​ടെ ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ലി​ന് രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ വീ​പ്പ​യ്ക്ക് 75 ഡോ​ള​ർ ക​വി​ഞ്ഞു. വി​ല 100 ഡോ​ള​റി​ലെ​ത്തി​ക്കാ​നാ​ണ് ഒ​പെ​ക് ശ്ര​മി​ക്കു​ന്ന​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.