സഹകരണ ബാങ്കുകൾ വഴി കെഎസ്ആർടിസി പെൻഷൻ: ഉദ്ഘാടനം ഇന്ന്
സഹകരണ ബാങ്കുകൾ വഴി കെഎസ്ആർടിസി പെൻഷൻ:  ഉദ്ഘാടനം ഇന്ന്
Tuesday, February 20, 2018 1:47 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി പെ​​ൻ​​ഷ​​ൻ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ വ​​ഴി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു രാ​​വി​​ലെ 11ന് ​​ത​​മ്പാ​​നൂ​​ർ സെ​​ൻ​​ട്ര​​ൽ ഡി​​പ്പോ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ക്കും. കെ​​എ​​സ്ആ​​ർ​​ടി​​സി​​യും സ​​ഹ​​ക​​ര​​ണവ​​കു​​പ്പും സ​​ർ​​ക്കാ​​രും ത​​മ്മി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നി​​ട്ടു​​ള്ള ധാ​​ര​​ണാ പ​​ത്ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കെ​​എ​​സ്ആ​​ർ​​ടി​​സി പെ​​ൻ​​ഷ​​ൻ​​കാ​​രു​​ടെ കു​​ടി​​ശി​​ക അ​​ട​​ക്ക​​മു​​ള്ള പെ​​ൻ​​ഷ​​ൻ തു​​ക സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ വ​​ഴി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.

സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളു​​മാ​​യു​​ള്ള ക​​രാ​​ർ ഗ​​താ​​ഗ​​ത വ​​കു​​പ്പാ​​ണു ത​​യാ​​റാ​​ക്കി​​യ​​ത്. പെ​​ൻ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​തി​​നു സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്നും ഈ ​​ബാ​​ധ്യ​​ത ആ​​റു​​ മാ​​സ​​ത്തി​​നു​​ള്ളി​​ൽ സ​​ർ​​ക്കാ​​ർ തി​​രി​​ച്ച​​ട​​യ്ക്കു​​മെ​​ന്നു​​മാ​​ണ് ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ന്‍റെ കാ​​ത​​ൽ. പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണ​​ത്തി​​ന് ആ​​റു മാ​​സം വ​​രെ​​യു​​ള്ള പ​​ദ്ധ​​തി​​ക​​ൾ മാ​​ത്ര​​മാ​​ണ് സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പു​​മാ​​യി ഇ​​പ്പോ​​ൾ ധാ​​ര​​ണ​​യി​​ലെ​​ത്തി​​യി​​ട്ടു​​ള്ള​​ത്.

കു​​ടി​​ശി​​ക​​യും ആ​​റു​​മാ​​സ​​ത്തെ പെ​​ൻ​​ഷ​​നും കൊ​​ടു​​ക്കാ​​ൻ ത​​ന്നെ 600 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ വേ​​ണ്ടി​​വ​​രും. ആ​​റു​​മാ​​സം ക​​ഴി​​യു​​മ്പോ​​ൾ പെ​​ൻ​​ഷ​​ൻ ആ​​ര് ന​​ൽ​​കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല​​ട​​ക്കം അ​​നി​​ശ്ചി​​ത​​ത്വം നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. വാ​​യ്പ ന​​ൽ​​കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി 223 പ്രാ​​ധ​​മി​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ ത​​യാ​​റാ​​യ​​താ​​യാ​​ണ് വി​​വ​​രം. ഈ ​​സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ വ​​ഴി 800 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ സ​​മാ​​ഹ​​രി​​ക്കാ​​ൻ സാ​​ധി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.