കേരള കോൺഗ്രസ്- എം : സിപിഐ നിലപാടിൽ മാറ്റമില്ലെന്നു കാനം
കേരള കോൺഗ്രസ്- എം : സിപിഐ നിലപാടിൽ മാറ്റമില്ലെന്നു കാനം
Saturday, February 17, 2018 12:48 AM IST
കോ​​ട്ട​​യം: കേ​​ര​​ള​​ കോ​​ണ്‍​ഗ്ര​​സി​​നെ എ​​ൽ​​ഡി​​എ​​ഫി​​ൽ ചേ​​ർ​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ സി​​പി​​ഐ നി​​ല​​പാ​​ടി​​ൽ മാറ്റിമില്ലെന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ. ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട് ആ​​ർ​​ക്കു​​മു​​ള്ള മു​​ന്ന​​റി​​യി​​പ്പ​​ല്ല. കെ.​​എം. മാ​​ണി​​ക്ക് ആ​​രൊ​​ക്കെ ക്ലീ​​ൻ​​ചി​​റ്റ് ന​​ൽ​​കി​​യാ​​ലും ജ​​ന​​ങ്ങ​​ളു​​ടെ മ​​ന​​സി​​ലെ ധാ​​ര​​ണ മാ​​റി​​ല്ല. താ​​ൻ മാ​​ണി​​ക്കു ന​​ല്ല സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​നും അ​​റി​​യാം. അ​​തു​​കൊ​​ണ്ടാ​​ണു ത​​ന്‍റെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വേ​​ണ്ടെന്നു മാ​​ണി പ​​റ​​ഞത്.


എ​​ൽ​​ഡി​​എ​​ഫ് മി​​ക​​ച്ച ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​ത് മാ​​ണി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യ​​ല്ല. ചെ​​ങ്ങ​​ന്നൂ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും അ​​തി​​നു​ശേ​​ഷ​​വും മാ​​ണി എ​​ൽ​​ഡി​​എ​​ഫി​​നെ സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്നി​​ല്ല. മാ​​ണി​​ഗ്രൂ​​പ്പ് ഒ​​ന്നാ​​യി​​ട്ടും പോ​​ന്നാ​​ലും ര​​ണ്ടാ​​യി​​ട്ടു​​ പോ​​ന്നാ​​ലും എ​​ൽ​​ഡി​​എ​​ഫി​​ന് വേ​​ണ്ട. മാ​​ണി​​യു​​ടെ പാ​​ർ​​ട്ടി​​യു​​ടെ ശ​​ക്തി എ​​ത്ര​​ത്തോ​​ള​​മു​​ണ്ടെ​​ന്ന് ത​​നി​​ക്ക​​റി​​യാ​​മെ​​ന്നും കാ​​നം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.