അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കണമെന്നു ക​മ്മീ​ഷ​ൻ
അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ  കേ​സെ​ടു​ക്കണമെന്നു ക​മ്മീ​ഷ​ൻ
Friday, January 19, 2018 1:27 AM IST
കൊ​​​ച്ചി: അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​ത​​​ല​ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച് ക്രി​​​മി​​​ന​​​ൽ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. കെ​​എ​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ഡ്രൈ​​​വ​​​ർ​​​മാ​​​രും ധാ​​​ർ​​​ഷ്ട്യ​​​ത്തോ​​​ടെ നി​​​യ​​​മം ലം​​​ഘി​​​ച്ച് വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും ഇ​​​ത്ത​​​ര​​​ക്കാ​​​ർ സം​​​ഘ​​​ട​​​നാ​​ബ​​​ല​​​വും രാ​​​ഷ്‌​​ട്രീ​​​യ സ്വാ​​​ധീ​​​ന​​​വും​​കൊ​​​ണ്ട് ശി​​​ക്ഷ​​​യി​​​ൽനി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​റാ​​​ണു​​​ള്ള​​​തെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​​ മോ​​​ഹ​​​ന​​​ദാ​​​സ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. ഡ്രൈ​​​വ​​​ർ​​​മാ​​​ർ അ​​​മി​​​ത വേ​​​ഗ​​​ത​​​യി​​​ൽ നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന രീ​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ യൂ​​​ണി​​​റ്റ്, മേ​​​ഖ​​​ലാ ത​​​ല​​​ങ്ങ​​​ളി​​​ൽ കൗ​​​ണ്‍​സലിം​​​ഗ് ന​​​ൽ​​​ക​​​ണമെന്നും ക​​​മ്മീ​​​ഷ​​​ൻ നിർദേശം നൽകി.


ഡ്യൂ​​​ട്ടി സ​​​മ​​​യ​​​ത്ത് മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ സം​​​വി​​​ധാ​​​നം ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ക​​മ്മീ​​ഷ​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ്റ്റാ​​​ഫ് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ൽ മാ​​​ന്യ​​​ത പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​ക​​​ണം. പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​വൂ. സി​​​റ്റി​​​യി​​​ൽ നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന നി​​​യ​​​ന്ത്രി​​​ത​​വേ​​​ഗ​​​ത ഡ്രൈ​​​വ​​​ർ​​​മാ​​​ർ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്ത് നി​​​യ​​​ന്ത്രി​​​ത​​​വേ​​​ഗ​​​ത​​​യി​​​ൽ മാ​​​ത്രം ബ​​​സ് ഓ​​​ടി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.