പരാതി തീർപ്പാക്കുന്നതില്‍ എയര്‍ ഇന്ത്യക്ക് വീഴ്ച
പരാതി തീർപ്പാക്കുന്നതില്‍  എയര്‍ ഇന്ത്യക്ക് വീഴ്ച
Saturday, November 18, 2017 2:39 PM IST
കൊ​​ണ്ടോ​​ട്ടി:​​ ആ​​ഭ്യ​​ന്ത​​ര മേ​​ഖ​​ല​​യി​​ല്‍ വി​​മാ​​നയാ​​ത്ര​​ക്കാ​​രു​​ടെ പരാ​​തി​​ക​​ളി​​ല്‍ തീ​​ര്‍പ്പു ക​​ല്‍പ്പി​​ക്കു​​ന്ന​​തി​​ല്‍ എ​​യ​​ര്‍ ഇ​​ന്ത്യ​​ക്ക് വീ​​ഴ്ച. ജ​​നു​​വ​​രി - സെ​​പ്റ്റം​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ല്‍ രാ​​ജ്യ​​ത്തി​​ന​​ക​​ത്തു ന​​ട​​ത്തി​​യ വി​​മാ​​ന സ​​ര്‍വീ​​സു​​ക​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ​​രാ​​തി​​ക​​ള്‍ ല​​ഭി​​ച്ച​​തും അ​​വ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ല്‍ വീ​​ഴ്ച വ​​രു​​ത്തി​​യ​​തും എ​​യ​​ര്‍ ഇ​​ന്ത്യ​​യാ​​ണ്.

ഒ​​മ്പ​​തു മാ​​സ​​ത്തെ എ​​യ​​ര്‍ ട്രാ​​ഫി​​ക് റി​​പ്പോ​​ര്‍ട്ടി​​ലാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ പ​​രാ​​തി​​ക​​ള്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ല​​ഭി​​ച്ച​​ത് എ​​യ​​ര്‍ ഇ​​ന്ത്യ​​ക്കാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്. എ​​യ​​ര്‍ ഇ​​ന്ത്യ, ജെ​​റ്റ് എ​​യ​​ര്‍വെ​​യ്‌​​സ്, ജെ​​റ്റ​​്‌ലെ​​റ്റ്, സ്‌പൈസ്ജെ​​റ്റ്, ഇ​​ന്‍ഡി​​ഗോ, എ​​യ​​ര്‍ ഏ​​ഷ്യ, എ​​യ​​ര്‍ഗോ, ട്രൂ​​ജെ​​റ്റ്, സൂം ​​എ​​യ​​ർ, വി​​സ്താ​​ര തു​​ട​​ങ്ങി​​യ വി​​മാ​​ന ക​​മ്പ​​നി​​ക​​ള്‍ ന​​ല്‍കി​​യ എ​​യ​​ര്‍ ട്രാ​​ഫി​​ക് റി​​പ്പോ​​ര്‍ട്ടി​​ലാ​​ണ് ആ​​ഭ്യ​​ന്ത​​ര സെ​​ക്ട​​റി​​ല്‍ യാ​​ത്ര​​ക്കാ​​രു​​ടേ​​താ​​യി 6240 പ​​രാ​​തി​​ക​​ള്‍ ല​​ഭി​​ച്ച​​തു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​തി​​ല്‍ 5403 പ​​രാ​​തി​​ക​​ള്‍ക്കു പ​​രി​​ഹാ​​രം ക​​ണ്ടെ​​ങ്കി​​ലും 837 എണ്ണത്തിനു പ​​രി​​ഹാ​​ര​​മാ​​യി​​ട്ടി​​ല്ല. തീ​​ര്‍പ്പു ക​​ല്‍പ്പി​​ക്കാ​​നു​​ള​​ള പ​​രാ​​തി​​ക​​ളി​​ല്‍ 801 കേ​​സു​​ക​​ളും എ​​യ​​ര്‍ ഇ​​ന്ത്യ​​യു​​ടേ​​താ​​ണ്. ശേ​​ഷി​​ക്കു​​ന്ന​​വ​​യി​​ൽ 35 എ​​ണ്ണം ജെ​​റ്റ് എ​​യ​​ര്‍വെ​​യ്‌​​സ്, ജെ​​റ്റ്‌​​ലെ​​റ്റ് എ​​ന്നി​​വ​​യു​​ടേ​​തും ഒ​​രു കേ​​സ് വി​​സ്താ​​രയു​​ടേ​​തു​​മാ​​ണ്.

വി​​മാ​​നം റ​​ദ്ദാ​​ക്ക​​ൽ, ജീ​​വ​​ന​​ക്കാ​​രു​​ടെ മോ​​ശം പെ​​രു​​മാ​​റ്റം, ല​​ഗേ​​ജ് ന​​ഷ്ട​​പ്പെ​​ട​​ൽ, ന​​ഷ്ട​​പ​​രി​​ഹാ​​രം നി​​ഷേ​​ധി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ പ​​രാ​​തി​​ക​​ളാ​​ണ് യാ​​ത്ര​​ക്കാ​​രി​​ല്‍ നി​​ന്നു​​യ​​രു​​ന്ന​​ത്.


വി​​മാ​​ന ക​​മ്പ​​നി​​ക​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ യാ​​ത്ര​​ക്കാ​​ര്‍ പ​​രാ​​തി ഉ​​ന്ന​​യി​​ച്ച​​ത് എ​​യ​​ര്‍ ഇ​​ന്ത്യ, ഇ​​ന്‍ഡി​​ഗോ, ജെ​​റ്റ് എ​​യ​​ര്‍വെ​​യ്‌​​സ് എ​​ന്നി​​വ​​ക്കെ​​തി​​രേ​​യാ​​ണ്. ഇ​​തി​​ല്‍ മ​​റ്റു വി​​മാ​​ന ക​​മ്പ​​നി​​ക​​ള്‍ സ​​മ​​യ​​ത്തി​​നു പ​​രി​​ഹാ​​രം കാ​​ണു​​മ്പോ​​ള്‍ എ​​യ​​ര്‍ ഇ​​ന്ത്യ പി​​റ​​കോ​​ട്ടാ​​ണ്.

ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ല്‍ എ​​യ​​ര്‍ ഇ​​ന്ത്യ​​ക്ക് 334 പ​​രാ​​തി​​ക​​ളാ​​ണ് ല​​ഭി​​ച്ച​​ത്. ഇ​​തി​​ല്‍ 142 പ​​രാ​​തി​​ക​​ളും പ​​രി​​ഹ​​രി​​ച്ചി​​ല്ല. ഫെ​​ബ്രു​​വ​​രി​​യി​​ല്‍ 306 കേ​​സു​​ക​​ളി​​ല്‍ 96 എ​​ണ്ണ​​ത്തി​​ലും മാ​​ര്‍ച്ചി​​ല്‍ 242 കേ​​സി​​ല്‍ 99 എ​​ണ്ണ​​ത്തി​​ലും തീ​​ര്‍പ്പാ​​യി​​ട്ടി​​ല്ല.

മ​​റ്റു മാ​​സ​​ങ്ങ​​ളി​​ല്‍ ല​​ഭി​​ച്ച പ​​രാ​​തി​​ക​​ള്‍ ഇ​​ങ്ങ​​നെ. ബ്രാ​​ക്ക​​റ്റി​​ല്‍ തീ​​ര്‍പ്പാ​​ക്കാ​​ത്ത കേ​​സു​​ക​​ള്‍. ഏ​​പ്രി​​ല്‍ 226(83), മെ​​യ് 245(134), ജൂ​​ണ്‍ 196(77), ജൂ​​ലൈ 218(55), ഓ​​ഗ​​സ്റ്റ് 211(58), സെ​​പ്റ്റം​​ബ​​ര്‍ 208(68).

പ​​രാ​​തി​​ക​​ളി​​ല്‍ കൂ​​ടു​​ത​​ലും വി​​മാ​​ന സ​​ര്‍വീ​​സു​​ക​​ള്‍ താ​​ളം തെ​​റ്റി​​പ്പ​​റ​​ക്ക​​ലി​​ല്‍ ദു​​രി​​ത​​ത്തി​​ലാ​​യ​​ത് സം​​ബ​​ന്ധി​​ച്ചാ​​ണ്. ഓ​​രോ മാ​​സ​​വും 30 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ പ​​രാ​​തി​​ക​​ളും ല​​ഭി​​ച്ച​​ത് വി​​മാ​​ന​​ങ്ങ​​ളു​​ടെ മു​​ട​​ക്കം മൂ​​ല​​മു​​ണ്ടാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളാ​​ണ്. ബാ​​ഗേ​​ജ് പ്ര​​ശ്‌​​ന​​ങ്ങ​​ളും ജീ​​വ​​ന​​ക്കാ​​രു​​ടെ മോ​​ശം പെ​​രു​​മാ​​റ്റ​​ത്തെ കു​​റി​​ച്ചു​​ള്ള പ​​രാ​​തി​​ക​​ളും കു​​റ​​വ​​ല്ല. വി​​മാ​​ന ക​​മ്പ​​നി​​ക​​ളു​​ടെ എ​​യ​​ര്‍ട്രാ​​ഫി​​ക് റി​​പ്പോ​​ര്‍ട്ട് ഡി​​ജി​​സി​​ക്കാ​​ണ് ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.