തിരുച്ചിറപ്പള്ളി വാഹനാപകടം: മൃതദേഹങ്ങൾ സംസ്കരിച്ചു
തിരുച്ചിറപ്പള്ളി വാഹനാപകടം: മൃതദേഹങ്ങൾ സംസ്കരിച്ചു
Friday, October 20, 2017 12:00 PM IST
ചു​ങ്ക​പ്പാ​റ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത​ത് കു​ന്ന​ന്താ​ന​ത്ത്. കോ​ട്ടാ​ങ്ങ​ൽ വ​ട്ട​പ്പാ​റ പു​ളി​ച്ചു​മാ​ക്ക​ൽ ഏ​ലി​യാ​മ്മ​യു​ടെ മ​ക്ക​ളാ​യ പ്ര​കാ​ശ് (37), പ്ര​ദീ​പ് (33), പ്ര​കാ​ശി​ന്‍റെ ഭാ​ര്യ പ്രി​യ (34) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ കു​ന്ന​ന്താ​നം പാ​മ​ല​യി​ലെ പെ​ന്ത​ക്കോ​സ്ത് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ച​ത്.

പ്ര​കാ​ശി​ന്‍റെ​യും പ്ര​ദീ​പി​ന്‍റെ​യും ജ​ന്മ​നാ​ടാ​യ കോ​ട്ടാ​ങ്ങ​ലി​ലെ പ​ഞ്ചാ​യ​ത്തു​വ​ക സെ​മി​ത്തേ​രി​യി​ൽ മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പ്രി​യ​യു​ടെ വീ​ട്ടു​കാ​ർ ഇ​തി​നെ എ​തി​ർ​ത്തു.

പ്രി​യ​യു​ടെ​യും പ്ര​കാ​ശി​ന്‍റെ​യും മൃ​ത​ദേ​ഹം പാ​മ​ല​യി​ൽ കൊ​ണ്ടു​പോ​കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചെ​ങ്കി​ലും മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും ഒ​ന്നി​ച്ചു സം​സ്ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്.


ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ന​ട​ന്ന സം​സ്കാ​ര​ച​ട​ങ്ങി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ രാ​മ​നാ​ഥ​പു​ര​ത്ത് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഏ​ഴു പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം മ​രി​ച്ച പ​ന്ത​ളം മ​ങ്ങാ​രം സ്വ​ദേ​ശി ജോ​ഷി​യു​ടെ സം​സ്കാ​രം ഇ​ന്ന് 11.30ന് ​പ​ന്ത​ളം അ​റ​ത്തി​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.