ഫാർമേഴ്സ് കോണ്‍ക്ലേവ് കാഞ്ഞിരപ്പള്ളിയിൽ
Monday, September 18, 2017 12:32 PM IST
കോ​ട്ട​യം: കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ (കെ​യ്ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ക​ർ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ളേ​യും ക​ർ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളേ​യും കാ​ർ​ഷി​ക വി​ദ​ഗ്ധ​രേ​യും പ​ങ്കെ​ടു​പ്പി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ ഫാ​ർ​മേ​ഴ്സ് കോ​ണ്‍ക്ലേ​വ്-2017 കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ത്തും.

കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് യോ​ഗം. ഇ​ന്ന​ത്തെ കാ​ർ​ഷി​ക​പ്ര​തി​സ​ന്ധി​യി​ൽ ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കു​ക​യും കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണു കോ​ണ്‍ക്ലേ​വി​ന്‍റെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ വി​വി​ധ ക​ർ​ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 600ൽ​പ​രം പ്ര​തി​നി​ധി​ക​ൾ കോ​ണ്‍ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കും.

കേ​ര​ള ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജെ.​മാ​ത്യു പൊ​ട്ടം​കു​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ൻ​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ. വി.​സി.​സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ക​ട്ട​പ്പ​ന ഇ​മാം മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ കൗ​സ​രി, ഇ​ൻ​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് മോ​നി​പ്പ​ള്ളി, ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി ആ​ർ.​മ​ണി​ക്കു​ട്ട​ൻ, ഇ​ൻ​ഫാം സം​സ്ഥാ​ന ക​ണ്‍വീ​ന​ർ ജോ​സ് എ​ട​പ്പാ​ട്ട്, ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി സി.​കെ.​മോ​ഹ​ന​ൻ, കേ​ര​ള ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വി.​വി.​അ​ഗ​സ്റ്റി​ൻ, കെ​ഇ​എ​ഫ്എ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​ണി മാ​ത്യു, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളു​ക്കു​ന്നേ​ൽ, ജോ​ഷി മ​ണ്ണി​പ്പ​റ​ന്പി​ൽ, അ​നീ​ഷ് ക​ണി​യാ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.