സിപിഐയുടെ നുകത്തിനു കീഴിലല്ല കേരള കോൺഗ്രസ് എം: പുതുശേരി
സിപിഐയുടെ നുകത്തിനു കീഴിലല്ല കേരള കോൺഗ്രസ് എം: പുതുശേരി
Saturday, May 27, 2017 12:01 PM IST
കോ​ട്ട​യം: സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തും കേ​ര​ള കോ​ണ്‍ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ​യും സി​പി​ഐ​യു​ടെ​യും നു​ക​ത്തി​നു കീ​ഴി​ൽ ക​ഴി​യു​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​യ​ല്ലാ കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​എ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് എം.​പു​തു​ശേ​രി.

മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നാ​യി ഞ​ങ്ങ​ൾ ആ​രു​ടെ മു​ന്നി​ലും അ​പേ​ക്ഷ​യു​മാ​യി പോ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു വ്യക്ത​മാ​ക്കി​യി​ട്ടു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സി​നെ​തി​രേ തി​രി​യു​ന്ന​തു ഉ​ൾ​ഭ​യം കൊ​ണ്ടു​ണ്ടാ​വു​ന്ന അ​പ​സ്മാ​ര രോ​ഗ​ബാ​ധ പോ​ലെ​യാ​ണ്. അ​തി​ന് ഗൗ​ര​വ​ത​ര​മാ​യ ചി​കി​ത്സ അ​നി​വാ​ര്യ​മാ​ണ്. സ്വ​യ​മാ​യി നി​ല​നി​ല്പി​ല്ലാ​ത്ത​തു കൊ​ണ്ടു ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​നു​ള​ള ത​ത്ര​പ്പാ​ടി​ലാ​ണു പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ മാ​ണി വി​രോ​ധം ഇ​പ്പോ​ൾ സ്പെ​ഷ​ലൈ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​നി​ല്പി​നാ​യി ഇ​തു ഉ​പ​യോ​ഗി​ക്കാ​നാ​വു​മോ​യെ​ന്ന് പ​രീ​ക്ഷി​ക്കു​ന്ന പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, അ​തി​ന്‍റെ പേ​രി​ൽ ത​ക​രു​ന്ന പാ​ർ​ട്ടി​യോ നേ​താ​വോ അ​ല്ല കേ​ര​ള കോ​ണ്‍ഗ്ര​സും കെ.​എം.​മാ​ണി​യു​മെ​ന്ന് ഓ​ർ​ക്കു​ന്ന​തു ന​ന്നാ​യി​രി​ക്കു​മെ​ന്നും ജോ​സ​ഫ് എം ​പു​തു​ശേ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.