മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ൽ ഇ- ​പാ​സ് സം​വി​ധാ​നം
Wednesday, March 29, 2017 11:50 AM IST
കൊ​​​ച്ചി: ഇ- ​​​ഗ​​​വേ​​​ണ​​​ൻ​​​സ് സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പ് കേ​​​ര​​​ള ഓ​​​ണ്‍​ലൈ​​​ൻ മൈ​​​നിം​​​ഗ് പെ​​​ർ​​​മി​​​റ്റ് അ​​​വാ​​​ർ​​​ഡിം​​​ഗ് സ​​​ർ​​​വീ​​​സ​​​സ് (കെ​​​ഒ​​​എം​​​പി​​​എ​​​എ​​​സ്) എ​​​ന്ന പേ​​​രി​​​ൽ ഇ- ​​​പാ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു. നി​​​ല​​​വി​​​ൽ ഖ​​​ന​​​നാ​​​നു​​​മ​​​തി ഉ​​​ള​​​ള​​​വ​​​ർ​​​ക്കും ഡീ​​​ലേ​​​ഴ്സ് ലൈ​​​സ​​​ൻ​​​സ് ഉ​​​ള​​​ള​​​വ​​​ർ​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​വ്മെ​​​ന്‍റ് പെ​​​ർ​​​മി​​​റ്റി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ഇ- ​​​പാ​​​സ് ക​​​ര​​​സ്ഥ​​​മാ​​​ക്കി പ്ര​​​തി​​​മാ​​​സ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാം. പ​​​ദ്ധ​​​തി ഇ- ​​​ട്ര​​​ഷ​​​റി​​​യു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചി​​​ട്ടു​​​ള​​​ള​​​തി​​​നാ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള​​​ള സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പോർട്ടൽ: www.po rtal.dmg.kerala.gov.in.

ധാ​​​തു​​​ക്ക​​​ൾ ക​​​യ​​​റ്റു​​​ന്ന എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും കെ​​​ഒ​​​എം​​​പി​​​എ​​​എ​​​സ് പോ​​​ർ​​​ട്ട​​​ലി​​​ൽ സ്വ​​​ന്ത​​​മാ​​​യോ അ​​​ക്ഷ​​​യ കേ​​​ന്ദ്രം മു​​​ഖേ​​​ന​​​യോ എ​​​ൻ‌​​റോ​​​ൾ ചെ​​​യ്യ​​​ണം. പോ​​​ർ​​​ട്ട​​​ലി​​​ൽ എ​​​ൻ​​​റോ​​​ൾ ചെ​​​യ്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ത്ര​​​മേ ഇ- ​​​പാ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള​​​ളു. ഇ-​​​പാ​​​സ് കൂ​​​ടാ​​​തെ ഭാ​​​വി​​​യി​​​ൽ ധാ​​​തു​​​ക്ക​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ൽ നീ​​​ക്കം ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.