സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നി​സ്വാ​ര്‍​ഥ സേ​വ​നം മാ​തൃ​കാ​പ​രം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നി​സ്വാ​ര്‍​ഥ സേ​വ​നം മാ​തൃ​കാ​പ​രം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Sunday, March 19, 2017 1:41 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സാ​​ന്ത്വ​​ന പ​​രി​​ച​​ര​​ണ​​രം​​ഗ​​ത്ത് സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​ക​​ളു​​ടെ നി​​സ്വാ​​ര്‍​ഥ സേ​​വ​​നം മാ​​തൃ​​കാ​​പ​​ര​​മാ​​ണെ​​ന്ന് ധ​​ന​​മ​​ന്ത്രി ഡോ.​​തോ​​മ​​സ് ഐ​​സ​​ക്. ചെ​​ത്തി​​പ്പു​​ഴ സ​​ര്‍​ഗ​​ക്ഷേ​​ത്ര ക​​ലാ​​സാം​​സ്കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ പു​​തി​​യ ഓ​​ഫീ​​സ് മ​​ന്ദി​​ര​​ത്തി​​ന്‍റെ​​യും മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​ര്‍​ക്കാ​​യു​​ള്ള ഡേ ​​കെ​​യ​​ര്‍ സെ​​ന്‍ററിന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. സ​​ര്‍​ക്കാ​​രി​​നു ചെ​​യ്യാ​​ന്‍ ക​​ഴി​​യാ​​ത്ത നി​​ര​​വ​​ധി ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ള്‍​ക്കു ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​മെ​​ന്നും ഇ​​ത്ത​​രം ശ്ര​​മ​​ങ്ങ​​ളെ സ​​ര്‍​ക്കാ​​ര്‍ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ഉ​​ദ്യോ​​ഗ​​ത്തി​​ല്‍​നി​​ന്നു വി​​ര​​മി​​ക്കു​​ന്ന​​വ​​രു​​ടെ ക​​ഴി​​വു​​ക​​ളും സേ​​വ​​ന​​ങ്ങ​​ളും വി​​നി​​യോ​​ഗി​​ക്കാ​​ന്‍ സ​​മൂ​​ഹ​​ത്തി​​നു ക​​ഴി​​യ​​ണം. അ​​വ​​കാ​​ശ​​ങ്ങ​​ള്‍ ചോ​​ദി​​ക്കാ​​ന്‍ ക​​ഴി​​വി​​ല്ലാ​​ത്ത മാ​​ന​​സി​​ക ശാ​​രീ​​രി​​ക ന്യൂ​​ന​​ത​​യു​​ള്ള​​വ​​രും വ​​യോ​​ജ​​ന​​ങ്ങ​​ളും അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട​​രു​​തെ​​ന്നും കീ​​ഴ്പ്പെ​​ടു​​ത്തു​​ന്ന സ​​മീ​​പ​​ന​​ത്തി​​ല്‍നി​​ന്നു പ​​രി​​പാ​​ലി​​ക്കു​​ന്ന സ​​മീ​​പ​​ന​​ത്തി​​ലേ​​ക്ക് നാം ​​മാ​​റ​​ണ​​മെ​​ന്നും മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

സ​​മ്മേ​​ള​​ന​​ത്തി​​നു മു​​മ്പ് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കെ​​ട്ടി​​ട​​ത്തി​​ന്‍റെ ആ​​ശീ​​ര്‍​വാ​​ദ​​ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു. സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ന്‍​ഷ്യാ​​ള്‍ ഫാ. ​​സി​​റി​​യ​​ക് മ​​ഠ​​ത്തി​​ല്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സൂ​​ര്യ കൃ​​ഷ്ണ​​മൂ​​ര്‍​ത്തി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍​സി​​നു​​ള്ള ഡേ​​കെ​​യ​​റി​​ലെ അം​​ഗ​​ത്വ വി​​ത​​ര​​ണം സി.​​എ​​ഫ്.​​തോ​​മ​​സ് എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു. ഡേ ​​കെ​​യ​​ര്‍ സെ​​ന്‍റ​​റി​​നാ​​യി ടോ​​മി​​ച്ച​​ന്‍ മു​​ള​​കു​​പ്പാ​​ടം സ​​മ്മാ​​നി​​ച്ച വാ​​ഹ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ല്‍​ദാ​​നം അ​​ദ്ദേ​​ഹം ഫാ. ​​ആ​​ന്‍റ​​ണി ഇ​​ള​​ന്തോ​​ട്ട​​ത്തി​​നു ന​​ല്‍​കി നി​​ര്‍​വ​​ഹി​​ച്ചു. ഫാ.​​ ജ​​യിം​​സ് മു​​ല്ല​​ശേ​​രി മീ​​ഡി​​യാ​​ഹാ​​ള്‍ ഉ​​ദ്ഘാ​​ട​​ന​​വും ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​പ​​ഹാ​​ര​​സ​​മ​​ര്‍​പ്പ​​ണ​​വും നി​​ര്‍​വ​​ഹി​​ച്ചു.


വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി മാ​​ത്യു ച​​ങ്ങ​​ങ്ക​​രി ക​​ര്‍​മ​​പ​​ദ്ധ​​തി പ്ര​​കാ​​ശ​​നം ചെ​യ്തു. എ​​ന്‍​എ​​സ്എ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡം​​ഗം ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ല്‍, വ​​ട​​ക്കേ​​ക്ക​​ര ജ​​മാ​​അ​​ത്ത് ഇ​​മാം അ​​ബ്ദു​​ള്‍ സ​​ലാം മൗ​​ല​​വി, എ​​സ്എ​​ന്‍​ഡി​​പി താ​​ലൂ​​ക്കു സെ​​ക്ര​​ട്ട​​റി പി.​​എം. ച​​ന്ദ്ര​​ന്‍, സ​​ര്‍​ഗ​​ക്ഷേ​​ത്ര ര​​ക്ഷാ​​ധി​​കാ​​രി റ​​വ.​​ഡോ.​​ പോ​​ള്‍ താ​​മ​​ര​​ശേ​​രി, ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം, ക​​ണ്‍​വീ​​ന​​ര്‍ ജി​​ജി ജോ​​ര്‍​ജ,് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡന്‍റ് ലാ​​ലി​​മ്മ ടോ​​മി, സെ​​ക്ര​​ട്ട​​റി വ​​ര്‍​ഗീ​​സ് ആന്‍റ​​ണി, ഡോ.​​ആ​​ന്‍റണി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഫാ. ​​ജ​​യിം​​സ് ത​​യ്യി​​ല്‍, ഫാ.​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍, ഫാ.​​ തോ​​മ​​സ് ചേ​​ന്നാ​​ട്ടു​​ശേ​​രി, ഫാ. ജോ​​സ് പൂ​​വാ​​ട്ടി​​ല്‍, ഫാ.​​ സ്ക​​റി​​യ എ​​തി​​രേ​​റ്റ്, ഫാ.​​ ജോ​​ഷി ചീ​​രാം​​കു​​ഴി, ഫാ.​​ ലു​​ദ്വി​​ക് പാ​​ത്തി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.