അതിരമ്പുഴ തിരുനാൾ: നാളെ കൊടിയേറ്റ്
Tuesday, January 17, 2017 3:53 PM IST
അ​തി​ര​മ്പു‍ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ൽ കൊ​ടി​യേ​റ്റും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ചേ​രി​ക്ക​ളം, ഫാ. ​ജി​ബി​ൻ കേ​ഴ​പ്ലാ​ക്ക​ൽ, ഫാ. ​സോ​ജി ച​ക്കാ​ല​ക്ക​ൽ, ഫാ.​തോ​മ​സ് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. കൊ​ടി​യേ​റ്റി​നെ തു​ട​ർ​ന്ന് എ​ട്ടി​നും 11-നും ​വി​ശു​ദ്ധ കു​ർ​ബാ​ന.


വൈ​കു​ന്നേ​രം 4.30-ന് ​നൊ​വേ​ന, പ്ര​സു​ദേ​ന്തി​മാ​രു​ടെ നി​യോ​ഗ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം. 5.30-ന് ​വേ​ദ​ഗി​രി സ്പി​ന്നിം​ഗ് മി​ല്ലി​ൽ നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ച് ഏ​ഴി​ന് വ​ലി​യ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.