റെയിൽവേ ഗേറ്റ് തകരാറിൽ,സിഗ്നൽ പണിമുടക്കി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
റെയിൽവേ ഗേറ്റ് തകരാറിൽ,സിഗ്നൽ പണിമുടക്കി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Tuesday, December 6, 2016 3:42 PM IST
കണ്ണൂർ: കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ ഗേറ്റിലെ തകരാർ കാരണം സിഗ്നൽ പണിമുടക്കിയത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് തെഴുക്കിലെപീടികയ്ക്കു സമീപമുള്ള സൗത്ത് റെയിൽവേ ഗേറ്റാണു തകരാറിലായത്.

സിഗ്നൽ മുടങ്ങിയതോടെ ഈ സമയം ഇതുവഴി കടന്നു പോകേണ്ടിയിരുന്ന മൂന്നു ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു. അധികൃതർ അറിയിച്ചതിനെത്തുടർന്ന് റെയിൽവേ എൻജിനിയർമാരെത്തി അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിനു ശേഷം ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.