ഡോ. സി. ബിന്ദു റോയിക്കു നാഷണൽ അവാർഡ്
Friday, December 2, 2016 3:40 PM IST
കോട്ടയം: ഇന്ത്യൻ റബർഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. സി. ബിന്ദു റോയിക്കു ഗുമൻ ദേവി മെമ്മോറിയൽ ബെസ്റ്റ് വുമൺ സയന്റിസ്റ്റ് നാഷണൽ അവാർഡ്.

ഗവേഷണരംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം ദേശീയതലത്തിൽ നടത്തിയ മത്സരത്തിൽ മുന്നിലെത്തിയ അഞ്ചു വനിതാശാസ്ത്രജ്‌ഞരുടെ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണത്തെ വിലയിരുത്തിയാണ് ഈ അവാർഡ് നിർണയിച്ചത്.കോൽക്കത്തയിൽ നടന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് മൈക്കോളജി ആൻഡ് പ്ലാന്റ് പതോളജിയുടെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന 38–ാമത് നാഷണൽ സിമ്പോസിയത്തിലായിരുന്നു അവാർഡ് നിർണയം.റബറിൽ രോഗപ്രതിരോധത്തിനുള്ള ജീനുകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന പഠനത്തിനാണ് ഈ അംഗീകാരം. റബർ ഗവേഷണരംഗത്ത് വളരെയധികം സാധ്യതകളുള്ളതാണ് ഈ പഠനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.