വി.പി. ബാലഗംഗാധരന് ശാസ്ത്ര സാഹിത്യ അവാർഡ്
വി.പി. ബാലഗംഗാധരന് ശാസ്ത്ര സാഹിത്യ അവാർഡ്
Friday, October 28, 2016 1:34 PM IST
തിരുവനന്തപുരം: ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനു കേരള ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് വി.പി. ബാലഗംഗാധരൻ അർഹനായി. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയതിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ശാസ്ത്ര പത്രപ്രവർത്തനം, ശാസ്ത്രഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ വിഭാഗങ്ങളിൽ യഥാക്രമം വർഗീസ് സി. തോമസ്, സീമ ശ്രീലയം എന്നിവർ അവാർഡിന്അർഹരായി.


വിഎസ്എസ്സിയിലെ മുതിർന്ന ശാസ്ത്രജ്‌ഞനായി സേവനമനുഷ്ഠിച്ച വി.പി. ബാലഗംഗാധരന്റെ മംഗൾയാൻ–ഒരു ശാസ്ത്രജ്‌ഞന്റെ കുറിപ്പുകൾ എന്ന കൃതിക്കാണ് അവാർഡ്.

കോഴിക്കോട് പറമ്പിൽ ജിഎച്ച്എസിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സീമയ്ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിലിന്റെ ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം കൂടി ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.