കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് ചെക്ക്പോസ്റ്റിൽ പിടിയിൽ
Friday, September 23, 2016 12:45 PM IST
നെടുങ്കണ്ടം: തമിഴ്നാട്ടിൽനിന്നു വാങ്ങിയ കഞ്ചാവ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവാവിനെ അതിർത്തി ചെക്ക്പോസ്റ്റിൽ എക്സൈസ് അധികൃതർ പിടികൂടി. തൃശൂർ മാള കളത്തിപ്പറമ്പിൽ കെ.ആർ. വിപിനെയാണ് (28) 235 ഗ്രാം കഞ്ചാവുമായി അറസ്റ്റുചെയ്തത്.

തൃശൂരിലെത്തിച്ച് ചില്ലറ വിൽപന നടത്താനായി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കമ്പംമെട്ടിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്. കമ്പംമെട്ട് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ സജികുമാർ, പ്രിവന്റീവ് ഓഫീസർ സതീഷ്കുമാർ, ഉദ്യോഗസ്‌ഥരായ നിസാർ, കുര്യൻ, അനിൽകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.