പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
Thursday, August 25, 2016 12:06 PM IST
തൃശൂർ: കവി എ. അയ്യപ്പന്റെ സ്മരണാർഥം അയനം സാംസ്കാരികവേദിയുടെ അയനം–എ. അയ്യപ്പൻ കവിതാപുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയയ്ക്കാം. പുസ്തകത്തിന്റെ നാലു കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരികവേദി, ഒല്ലൂർ, തൈക്കാട്ടുശേരി തപാൽ, തൃശൂർ, 680 306 എന്ന വിലാസത്തിൽ ഒക്ടോബർ 15നു മുമ്പായി ലഭിക്കണം. വിവരങ്ങൾക്ക് 9388922024.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.