റബർ സമ്മേളനം നിരാശപ്പെടുത്തി: ഇൻഫാം
Tuesday, August 23, 2016 12:51 PM IST
കോട്ടയം: റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുവാനോ വിലയിടിവുമൂലം തകർന്ന ആഭ്യന്തരവിപണി ഉയർത്തുവാനോ ക്രിയാത്മക പ്ര ഖ്യാപനങ്ങളും നിർദേശങ്ങളും നട പടികളുമില്ലാതെ അവസാനിച്ച, ഡൽഹിയിൽ കേന്ദ്രവാണിജ്യമന്ത്രാലയം അടിയന്തരമായി വിളിച്ചുചേർ ത്ത സമ്മേളനം കർഷകരെ അപമാനിച്ചുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

വിലത്തകർച്ചയിൽ അടിയന്തരനടപടികളാണ് കേന്ദ്രസർക്കാരിൽ നിന്ന് കർഷകർ പ്രതീക്ഷിച്ചത്. ഇതിനു തുനിയാതെ ഉത്പാദനച്ചെലവ് കണക്കാക്കുവാൻ വിദഗ്ദ്ധസമിതിയെ രൂപീകരിച്ച് സർക്കാർ കർഷകരെ വിഡ്ഢികളാക്കുകയായിരുന്നു. ഉല്പാദനച്ചെലവിന്റെ വ്യക്‌തമായ കണക്കുകൾ റബർബോർഡിൽ ഉണ്ടായിരിക്കുമ്പോൾ ഇത്തരം അടവുനയം വിലപ്പോവില്ല.


വാണിജ്യവിളയായതിനാൽ റബറിനു അടിസ്‌ഥാനവില പ്രഖ്യാപിക്കുവാൻ സാധിക്കില്ലെന്നു ലോക്സഭയിൽ പ്രഖ്യാപിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് റബർ ആക്ടിന്റെ 13–ാം വകുപ്പ് പ്രകാരം തെറ്റാണെന്ന് ഇൻഫാം കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകാലങ്ങളിൽ തറവില പ്രഖ്യാപിച്ചിട്ടുമുണ്ട്. തറവിലയോടൊപ്പം അടിസ്‌ഥാന ഇറക്കുമതിവിലയും പ്രഖ്യാപിക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.