വിശുദ്ധ അൽഫോൻസാമ്മയുടെ ഭക്‌തനു തിരുനാൾ ദിനത്തിൽ ഉന്നത നിയോഗം
Thursday, July 28, 2016 12:45 PM IST
<ആ>റെജി ജോസഫ്

കോട്ടയം: ബാല്യം മുതൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഭക്‌തനായിരുന്ന നിയുക്‌ത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന് അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ പുതിയ നിയോഗം. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൽ വിതരണം ചെയ്യാനുള്ള നേർച്ചയപ്പം ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ ഇന്നലെ രാവിലെ തീർഥാടന ചാപ്പലിൽ വെഞ്ചരിച്ചപ്പോൾ നിയുക്‌ത ബിഷപ്പും സന്നിഹിതനായിരുന്നു. ഈ ചടങ്ങിനുശേഷമാണു സ്‌ഥാനിക ചിഹ്നങ്ങൾ സ്വീകരിക്കാൻ അദ്ദേഹം കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്കു പോയത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ29സമഹഹൃമിഴമേേ.ഷുഴ മഹശഴി=ഹലളേ>
പാലാ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രി മുതൽ എംഎ വരെയും സെന്റ് തോമസ് കോളജിൽ ബിഎഡ് വിദ്യാർഥിയായിരിക്കുമ്പോഴും പതിവായി ഇദ്ദേഹം അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചിരുന്നു.

എംഎ, ബിഎഡ് ബിരുദങ്ങൾക്കുശേഷം 24–ാം വയസിൽ ദൈവവിളിയറിഞ്ഞ് പാലാ ഗുഡ് ഷെപ്പേഡ് സെമിനാരിയിൽ ചേർന്നതും ഭരണങ്ങാനത്ത് നിയോഗങ്ങൾ അർപ്പിച്ചശേഷമാണ്.

ആഗോളകത്തോലിക്കാ സഭയ്ക്ക് ഏറ്റവുമധികം വൈദികരെയും സന്യാസിനികളെയും സമ്മാനിച്ച രൂപതകളിലൊന്നാണു പാലാ. പാലാ രൂപതാംഗങ്ങളായി വിവിധ റീത്തുകളിൽ 28 മെത്രാൻമാരുണ്ട്.


<ആ>ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം

<ആ>സെബി മാളിയേക്കൽ

ഇരിങ്ങാലക്കുട: ആകർഷകമായ സംസാരശൈലിയും ശരീരപ്രകൃതിയും കൈമുതലാക്കിയ, കുലീനത്വം മുഖമുദ്രയാക്കിയ വൈദികൻ മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് ഇനി പുതിയ ഇടയ ദൗത്യം – യൂറോപ്പിലെ സിറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ.

ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളിലെല്ലാം തനതായ കയ്യൊപ്പു ചാർത്തിയ സ്റ്റീഫനച്ചനു പുതുദൗത്യത്തിലും വ്യക്‌തിമുദ്ര പതിപ്പിക്കാനാകുമെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന ആർക്കും നിസ്സംശയം പറയാനാകും. <ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ29ുീഹ്യസമിിൗസമറമി.ഷുഴ മഹശഴി=ഹലളേ>
ലഹരിമോചന പരിശീലന കേന്ദ്രമായ ആളൂർ നവചൈതന്യ ഡയറക്ടർ, ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരി റെക്ടർ, കോട്ടയം വടവാതൂർ മേജർ സെമിനാരി വൈസ് റെക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചപ്പോൾ ഈ സ്‌ഥാപനങ്ങളുടെ മുഖച്ഛായതന്നെ മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. കെട്ടിടങ്ങളുടെ നവീകരണം മാത്രമല്ല, ആരെയും പ്രാർഥിക്കാൻ പ്രചോദിപ്പിക്കുന്ന ചാപ്പലുകൾ അദ്ദേഹത്തിനു ഹരമായിരുന്നു. ഗായകനെന്ന നിലയിലും സ്ഫുടമായും അർത്ഥ സമ്പുഷ്‌ടമായും പ്രാർഥനകൾ ചൊല്ലി ദൈവജനത്തെ ആത്മീയാനുഭവത്തിലേക്കു നയിക്കുന്ന വൈദികനെന്ന നിലയിലും അദ്ദേഹമർപ്പിക്കുന്ന ദിവ്യബലികൾ വിശ്വാസ സമൂഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ദാർശനിക സ്വഭാവമുള്ള ആശയസമ്പുഷ്‌ടമായ ക്ലാസുകളും പ്രസംഗങ്ങളും അദ്ദേഹത്തെ അത്തരത്തിലും പ്രശസ്തനാക്കി.

ഒരു പുതുവത്സര സന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു; “ഗതകാല ജീവിതാനുഭവങ്ങളുടെ മൂശയിൽ ഉരുക്കി ഉൺമയുടെയും ഉണർവിന്റെയും നിറവിനായി ജീവിതത്തെ മുന്നോട്ടുനയിക്കാൻ അവസരം തന്നെ ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. മറ്റൊരവസരത്തിൽ ജീവിതത്തെക്കുറിച്ചുള്ള ദർശനം പറഞ്ഞുവച്ചതിങ്ങനെയാണ്. “ഉത്തരം കാണേണ്ട ഒരു സമസ്യയല്ല ജീവിതം. പിന്നെയോ, വിസ്മയം കൊള്ളുകയും ആസ്വദിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട, പകർന്നുകൊടുക്കേണ്ട ഒരു രഹസ്യമാണത്.

മുതിർന്നവരേയും സഹോദര വൈദികരേയും അങ്ങേയറ്റം ബഹുമാനിക്കുന്ന, ആതിഥ്യമര്യാദയ്ക്കു പുതിയ മാനങ്ങൾ ചമച്ച, വെടിപ്പിന്റെയും വൃത്തിയുടേയും കാര്യത്തിൽ ഏറെ കണിശക്കാരനായ, രുചികരമായ ഭക്ഷണം തയാറാക്കുന്നതിൽ അതി നിപുണനായ ഈ വൈദികൻ യൂറോപ്പിലെ സിറോ മലബാർ സഭ കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ ശോഭിക്കുമെന്നു തീർച്ച.


<ആ>ബഹുഭാഷാ പണ്ഡിതരായ ഇടയശ്രേഷ്ഠർ


കൊച്ചി: ബ്രിട്ടനിലെ പ്രസ്റ്റൺ രൂപതയുടെ പ്രഥമമെത്രാനായി നിയമിക്കപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും യൂറോപ്യൻ രാജ്യങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമികപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തും ബഹുഭാഷാ പണ്ഡിതരും യൂറോപ്പിൽ ദീർ ഘമായ സേവനപരിചയമുള്ള വരുമാണ്.

മാർ ജോസഫ് സ്രാമ്പിക്കൽ വലിയകൊട്ടാരം എൽപി സ്കൂൾ, ഉരുളികുന്നം സെന്റ് ജോർജ് യുപി സ്കൂൾ, വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. പാലാ സെന്റ് തോമസ് കോളജിൽനിന്നു പ്രീഡിഗ്രിയും പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രിയും ബിരുദാനന്തരബിരുദവും നേടി. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽനിന്നു ബിഎഡും കർണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയിൽനിന്നു എംഎഡും ഇം ഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്നു പൗരസ്ത്യ ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്‌ഥമാക്കി.

പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ മൈനർ സെമിനാരി പഠനവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്രപഠനവും പൂർത്തിയാക്കി ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉർബൻ സെമിനാരിയിലെത്തി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. പാലാ രൂപതാ മൈനർ സെമിനാരിയിലും മാർ എഫ്രേം ഫോർമേഷൻ സെന്ററിലും സെന്റ് തോമസ് ട്രെയിനിംഗ് കോളജിലും അധ്യാപകനായിരുന്ന ഫാ. സ്രാമ്പിക്കൽ ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്സിംഗ് കോളജിന്റെയും വാഗമൺ മൗണ്ട് നേബോ ധ്യാനകേന്ദ്രത്തിന്റെയും സ്‌ഥാപക ഡയറക്ടറാണ്.

പാലാ രൂപത ഇവാഞ്ചലൈസേഷൻ പ്രോഗ്രാം കോ– ഓർഡിനേറ്റർ, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്റ്, ജീസസ് യൂത്ത്, രൂപത ബൈബിൾ കൺവൻഷൻ, പ്രാർഥനാഭവനങ്ങൾ എന്നിവയുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. 2005 മുതൽ 2013 വരെ പാലാ രൂപത മെഡിക്കൽ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു.

2012 മുതൽ 2013 ഓഗസ്റ്റ് 31ന് റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളേജിൽ വൈസ് റെക്ടറായി ചാർജെടുക്കുന്നതുവരെ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരത്തെ പഠനകാലത്ത് ബൽത്തങ്ങടി രൂപതയിലെ കങ്കനടി സെന്റ് അൽഫോൻസാ ഇടവകയിലും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വർഷമായി റോമിലും സീറോ മലബാർ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളിൽ സഹായിച്ചു. കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരിൽ ഒരാളായിരുന്നു നിയുക്‌തമെത്രാൻ. റോമിൽനിന്നുള്ള വാർത്തകൾ ദീപികയ്ക്കായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

മാർ സ്റ്റീഫൻ ചിറപ്പണത്ത് പുത്തൻചിറ ഹോളിഫാമിലി എൽപി സ്കൂൾ, കുഴിക്കാട്ടുശേരി സെന്റ് മേരീസ് യുപി സ്കൂൾ, തുമ്പൂർ റൂറൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തൃശൂർ, തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. ചാലക്കുടി, ആളൂർ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ടായും പ്രവർത്തിച്ചശേഷം ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്നു ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി.

മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഭക്‌തസംഘടനകളുടെ ഡയറക്ടർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിവാഹകോടതി ജഡ്ജി, മഹാജൂബിലി ജനറൽ കൺവീനർ, ബിഎൽഎം അസിസ്റ്റന്റ് ഡയറക്ടർ, നവചൈതന്യ–സാൻജോഭവൻ സ്‌ഥാപനങ്ങളുടെ ഡയറക്ടർ, പാദുവാനഗർ പള്ളി വികാരി, ഇരിങ്ങാലക്കുട മൈനർ സെമിനാരി റെക്ടർ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ പ്രൊക്യുറേറ്റർ, വൈസ്റെക്ടർ, ലക്ചറർ, തൃശൂർ മേരിമാതാ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രഫസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി റോമിൽ സഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ പ്രൊക്കുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോ–ഓർഡിനേറ്ററായും സേവനം ചെയ്തുവരുമ്പോഴാണ് പുതിയ നിയമനം. റോമിലെ പ്രൊക്കുറേറ്റർ എന്ന ശുശ്രൂഷ മോൺ. സ്റ്റീഫൻ തുടരും. റോമിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങൾക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ചു റോമാരൂപതയിലെ പ്രസ്ബിറ്ററൽ കൗൺസിലിലും അംഗമാണ് നിയുക്‌ത മെത്രാൻ.




<ആ>മാർപാപ്പയുടെ ആദരത്തിനു പിന്നാലെ മേൽപ്പട്ടസ്‌ഥാനം


<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ29ഹെമാുശരമഹുീുല.ഷുഴ മഹശഴി=ഹലളേ>
<ആ>ജിബിൻ കുര്യൻ

കോട്ടയം: കരുണയുടെ മഹാജൂബിലി വർഷത്തിൽ കരുണയുടെ പ്രേഷിതനായി നിയമിക്കപ്പെട്ട ഫാ. ജോസഫ് ശ്രാമ്പിക്കലിനു വീണ്ടും സഭയുടെ ആദരം. കരുണയുടെ വർഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയായ പരിശുദ്ധ സിംഹാസനത്തിനു മാത്രം മോചിക്കാൻ അധികാരമുള്ള നാലു പാപങ്ങൾ മോചിക്കാനായി 1142 കരുണയുടെ പ്രേഷിതരെയാണ് ഫെബ്രുവരിയിൽ ലോകം മുഴുവനിലേക്കും മാർപാപ്പ അയച്ചത്. ഇതിൽ ഒരു പ്രേഷിതനാണു റോമിലെ പൊന്തിഫിക്കൽ ഉർബൻ സെമിനാരി വൈസ് റെക്ടർ കൂടിയായ ഫാ. ജോസഫ് സ്രാമ്പിക്കൽ.

വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന പാപം, മാർപാപ്പയെ ശാരീരികമായി ആക്രമിക്കുന്ന പാപം, ആറാം പ്രമാണത്തിന് എതിരായ പാപത്തിൽ പങ്കാളിയായ ശേഷം ആ പങ്കാളിയുടെ പാപം മോചിക്കുന്ന വൈദികന്റെ പാപം, കുമ്പസാര രഹസ്യം ലംഘിക്കുന്ന വൈദികന്റെ പാപം ഇവ കരുണയുടെ ജൂബിലി വർഷത്തിൽ മോചിക്കാനായി ഫാ. ജോസഫ് സ്രാമ്പിക്കൽ ഉൾപ്പെടെയുള്ള പ്രേഷിതർക്ക് അധികാരമുണ്ട്.


<ആ>സഭയുടെ വളർച്ചയിൽ നന്ദിയർപ്പിക്കണം,പ്രാർഥന തുടരണം: മാർ ആലഞ്ചേരി

കൊച്ചി: സീറോ മലബാർ സഭയ്ക്കു ഗ്രേറ്റ് ബ്രിട്ടനിൽ പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപതയും യൂറോപ്പിലെ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെയും ലഭിച്ചതിനെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാൻ ഓരോ സഭാമക്കൾക്കും കടമയുണ്ടെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

സഭയുടെ അജപാലന ശുശ്രൂഷ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള അവസരമൊരുങ്ങുന്നതിന് ഇനിയും പ്രാർഥന ആവശ്യമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തോടും സീറോ മലബാർ സഭയ്ക്കു വലിയ കടപ്പാടുണ്ട്. ഇംഗ്ലണ്ടിൽ സഭയ്ക്കു സ്വന്തമായുള്ള സെന്റ് അൽഫോൻസ ദേവാലയം ഇനി പ്രസ്റ്റൺ രൂപതയുടെ കത്തീഡ്രലാകും. ഇവിടെ രൂപത സ്‌ഥാപിക്കുന്നതിനു ലങ്കാസ്റ്റർ രൂപതയുടെ മെത്രാൻ ഡോ.മൈക്കിൾ ക്യാംപ്ബെലും വിശ്വാസി സമൂഹവും ഏറെ സഹായിച്ചിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ നിയുക്‌ത അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തും ബ്രിട്ടനിലെ പ്രസ്റ്റൺ രൂപത നിയുക്‌തമെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും തങ്ങളുടെ ശുശ്രൂഷാമേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ചവരാണ്. ഇവരുടെ അനുഭവപരിചയവും സമർപ്പണ മനോഭാവവും പുതിയ ദൗത്യത്തിലും ഏറെ സഹായകമാകും.

സീറോ മലബാർ സഭയിലെ എല്ലാ മക്കൾക്കും ലോകത്തിലെവിടെയായിരിക്കുമ്പോഴും തങ്ങളുടെ വിശ്വാസ പൈതൃകത്തിലുറച്ച അജപാലന ശുശ്രൂഷകൾ ലഭ്യമാക്കാനാണു നമ്മുടെ പരിശ്രമം. ഗൾഫ് രാജ്യങ്ങളിലും സഭാവിശ്വാസികൾ ധാരാളമായുള്ള മറ്റിടങ്ങളിലും നിയതമായ അജപാലന സംവിധാനങ്ങൾ രൂപീകൃതമാകാൻ ഏവരും പ്രാർഥിക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു.


<ആ>പ്രവാസി വിശ്വാസികളോടു സഭയ്ക്കു വലിയ കരുതൽ: മാർ ചിറപ്പണത്ത്


<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ29രവശൃമുമിമവേ.ഷുഴ മഹശഴി=ഹലളേ>
കൊച്ചി: പ്രവാസികളായ വിശ്വാസികളോടു സഭയ്ക്കു വലിയ കരുതലും പ്രതീക്ഷയുമാണുള്ളതെന്നു യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ നിയുക്‌ത അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്. സീറോ മലബാർ സഭയിലെ നാലിലൊന്നു വിശ്വാസികൾ പ്രവാസികളാണ്. സഭാപാരമ്പര്യത്തിലും പ്രാർഥനാജീവിതത്തിലും അടിയുറയ്ക്കാൻ പ്രവാസി വിശ്വാസികൾക്കു വലിയ സാധ്യതയാണു സഭ തുറന്നുനൽകുന്നത്.

ദൈവത്തെ സ്നേഹിക്കുന്നവർക്കും അവിടുത്തെ പദ്ധതിയനുസരിച്ചു ജീവിക്കുന്നവർക്കും അവിടുന്ന് എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്നതിന്റെ സൂചനയായാണു പുതിയ നിയോഗത്തെ കാണുന്നത്. പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തെ സ്തുതിക്കുന്നു. തന്നിലർപ്പിച്ച വിശ്വാസത്തിനു മേജർ ആർച്ച്ബിഷപ്പിനോടും സഭയുടെ സിനഡിനോടും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനോടും നന്ദിയുണ്ട്. ദിവംഗതനായ മാർ ജെയിംസ് പഴയാറ്റിലിനെ ആദരവോടെ സ്മരിക്കുന്നു.

പത്രോസ് ശ്ലീഹായുടെ മക്കളിലേക്കു തോമാശ്ലീഹായുടെ മക്കൾക്ക് ഇനിയും ഏറെ കാര്യങ്ങൾ നൽകാനുണ്ട്. റോമിൽ മാത്രം പ്രവാസി വിശ്വാസികളുടെ 46 സമൂഹങ്ങളുണ്ട്. സീറോ മലബാർ സഭയുടെ വ്യത്യസ്തത ആഗോള സഭയ്ക്കാകെ മുതൽക്കൂട്ടാണ്.

ചെറുപ്പം മുതൽ ശീലിച്ച പ്രാർഥനകളും വിശ്വാസരീതികളും ലോകത്തിലെവിടെയും മാതൃഭാഷയിൽതന്നെ അനുവർത്തിക്കാനുള്ള അവസരം വലിയ ദൈവാനുഗ്രഹമാണ്. യൂറോപ്പിലെ സഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ഏവരുടെയും പ്രാർഥനയും സഹകരണവും ആവശ്യമാണെന്നും മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.


<ആ>ദീപികയ്ക്ക് അഭിമാന നിമിഷം

കോട്ടയം: ബ്രിട്ടനിലെ പ്രസ്റ്റൺ സീറോ മലബാർ രൂപതാധ്യക്ഷനായി മാർ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ദീപികയ്ക്കും അഭിമാന നിമിഷമായി. ഏറെക്കാലം ദീപികയ്ക്കുവേണ്ടി വത്തിക്കാനിൽ നിന്നുള്ള വാർത്തകൾ ഫാ. ജോസഫ് സ്രാമ്പിക്കൽ റിപ്പോർട്ട് ചെയ്തിരുന്നു.

റോമിലെ പൊന്തിഫിച്ചെ കോളിജിയോ ഉർബാനയുടെ വൈസ് റെക്ടർ എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകൾക്കിടയിലും ഫാ. ഐസക്ക് ആരിക്കാപ്പള്ളി സിഎം ഐക്കൊപ്പം ദീപികയ്ക്കു വാർത്തകൾ നൽകാൻ അദ്ദേഹം സമയം കണ്ടെത്തി.

വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ച വേളയിൽ അതുസംബന്ധിച്ച വാർത്ത അദ്ദേഹമാണു ദീപികയ്ക്കുവേണ്ടി റിപ്പോർട്ടു ചെയ്തത്.

ലളിതവും സുന്ദരവുമായ ഭാഷയിൽ അച്ചടിച്ചുവന്ന ആ വാർത്തകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നവ സുവിശേഷവത്കരണത്തിനായുള്ള സുപ്രധാന പൊന്തിഫിക്കൽ കൗൺസിൽ, കത്തോലിക്കാ– ഓർത്തഡോക്സ് ചർച്ചകൾ, റോമിലെ കൊളോസിയത്തിൽ മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴി തുടങ്ങി നിരവധി സംഭവങ്ങൾ അദ്ദേഹത്തിലൂടെയാണു ദീപിക വായനക്കാർ അറിഞ്ഞത്.

<ആ>സീറോ മലബാർ സഭയ്ക്കു 32 രൂപതകൾ, 59 മെത്രാന്മാർ


<ആ>സിജോ പൈനാടത്ത്

കൊച്ചി: ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാർ സഭയ്ക്ക്, ഗ്രേറ്റ് ബ്രിട്ടനിലെ പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപത നിലവിൽ വന്നതോടെ, ആകെ രൂപതകളുടെ എണ്ണം 32 ആയി ഉയർന്നു. പുതിയ രണ്ടു മെത്രാന്മാർ നിയുക്‌തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. കാനഡയിൽ മിസിസാഗ ആസ്‌ഥാനമായി സഭയ്ക്ക് എക്സാർക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലാൻഡിലും യൂറോപ്പിലും ഇപ്പോൾ സഭയ്ക്ക് അപ്പസ്തോലിക് വിസിറ്റേറ്റർമാരുമുണ്ട്. ഇന്ത്യക്കുള്ളിൽ 29 രൂപതകളാണു സഭയ്ക്കുള്ളത്. ഷിക്കാഗോ, മെൽബൺ, പ്രസ്റ്റൺ എന്നിവയാണു ഇന്ത്യക്കു പുറത്തുള്ള സീറോ മലബാർ രൂപതകൾ. ഇന്ത്യയ്ക്കു പുറത്ത് ആറു മെത്രാന്മാർ ശുശ്രൂഷ ചെയ്യുന്നു. ഇന്ത്യയിൽ സീറോ മലബാർ രൂപതാതിർത്തികൾക്കു പുറത്തുള്ള മേഖലകളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ തൃശൂർ സഹായമെത്രാൻ മാർ റാഫേൽ തട്ടിലാണ്. മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂരിനു ന്യൂസിലാൻഡിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ ചുമതലയുണ്ട്. ഇന്നലെ നിയുക്‌തനായ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഇറ്റലി, അയർലൻഡ്, ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. പ്രസ്റ്റൺ ഒഴികെയുള്ള രൂപതകളിലായി 49.21 ലക്ഷം വിശ്വാസികളാണു ഔദ്യോഗിക കണക്കുകൾ പ്രകാരം സഭയ്ക്കുള്ളത്. എറണാകുളം–അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം വിശ്വാസികൾ (585000). ചങ്ങനാശേരി അതിരൂപതയിൽ 396500 പേരുണ്ട്. 2875 ഇടവകകൾ സഭയിലുണ്ട്. 4,065 രൂപത വൈദികരും 3,540 സന്യാസസമൂഹങ്ങളിലെ വൈദികരും സീറോ മലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നു. സഭയിലെ 5,048 വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും 3,141 സന്നദ്ധസ്‌ഥാപനങ്ങളുടെയും സേവനം ജാതിമതഭേദമന്യേ എല്ലാ ജനങ്ങൾക്കും ലഭിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.