സംയോജിത ശിശു വികസന സേവന പദ്ധതി: ഹരികിഷോർ മികച്ച കളക്ടർ
Wednesday, July 27, 2016 1:39 PM IST
തിരുവനന്തപുരം: സംയോജിത ശിശു വികസന സേവന പദ്ധതി പ്രകാരം 2014–15 വർഷം മികച്ച സേവനം കാഴ്ച വച്ച ജില്ലാ കളക്ടറായി പത്തനംതിട്ട ജില്ലാ കളക്ടർ ഹരികിഷോറിനെ തെരഞ്ഞടുത്തു.

മികച്ച ശിശുവികസന പദ്ധതി ഓഫീസർ ഡാർളി ഇ. പോളാണ്. മികച്ച സൂപ്പർവൈസറായി എൽ.സി. ലാൻസി റാണി (തിരുവനന്തപുരം), എസ്. ശ്രീലേഖ (കൊല്ലം), സി. വിജയമ്മ (ആലപ്പുഴ), കെ.എസ്. മല്ലിക (കോട്ടയം), ഡിഫ്നാ ഡിക്രൂസ് (എറണാകുളം), ആൻസി ടി. യോഹന്നാൻ (ഇടുക്കി), പി.വി. പ്രേമ (തൃശൂർ), ബി.എച്ച്. സലീനാ (പാലക്കാട്), പി. വി. കദീജക്കുട്ടി ( മലപ്പുറം) കെ.പി. സിന്ധു (വയനാട്), സി.ഡി. ലൂസി (കണ്ണൂർ) എന്നിവരെയും തെരെ ഞ്ഞടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.