കോടിയേരിയുടെ പ്രസംഗം കലാപത്തിനുള്ള ആഹ്വാനം: സുധീരൻ
കോടിയേരിയുടെ പ്രസംഗം കലാപത്തിനുള്ള ആഹ്വാനം: സുധീരൻ
Monday, July 25, 2016 12:31 PM IST
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പയ്യന്നൂരിൽ നടത്തിയ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു.

പോലീസിനെ ഉൾപ്പെടെയാണ് കോടിയേരി വെല്ലുവിളിച്ചിരിക്കുന്നത്. വേണ്ട സ്‌ഥലങ്ങളിൽ നിഷ്ക്രിയമാകുകയും വേണ്ടാത്ത ഇടങ്ങളിൽ അതിക്രമം കാണിക്കുകയുമാണു പോലീസ് ചെയുന്നത്. പോലീസിനെ തള്ളിപ്പറഞ്ഞ കോടിയേരിയുടെ നിലപാടിനെതിരേ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.


എൽഡിഎഫും ബിജെപിയും സംസ്‌ഥാനത്തെ സമാധാനം തകർക്കാനാണു ശ്രമിക്കുന്നത്. കുറ്റവാളികളായ അനുയായികളെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഇരുകൂട്ടരും തയാറാകുന്നില്ല. പകരം ഇവരെ ഉപയോഗിച്ച് സംഘർഷം നടത്താനാണ് ഇരുപാർട്ടികളുടെയും നേതാക്കൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സി പിഎം സംസ്‌ഥാന സെക്രട്ടറിയാ യ കോടിയരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.