മീഡിയ റൂം തുറക്കുന്നതു തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റീസ്: മുഖ്യമന്ത്രി
മീഡിയ റൂം തുറക്കുന്നതു തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റീസ്: മുഖ്യമന്ത്രി
Saturday, July 23, 2016 1:33 PM IST
കൊച്ചി: മാധ്യമ പ്രവർത്തകർക്കു ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നുകൊടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റീസാണു തീരുമാനിക്കേണ്ടതെന്നു മുഖ്യമന്ത്രി. മീഡിയ റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ആവർത്തിച്ചപ്പോൾ, ഹൈക്കോടതിക്കകത്തെ എല്ലാക്കാര്യങ്ങളും തീരുമാനിക്കേണ്ടതു ചീഫ് ജസ്റ്റീസാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഹൈക്കോടതിക്കകത്തു സുരക്ഷിതമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുമോയെന്ന ആശങ്ക മാധ്യമ പ്രവർത്തകർ മുന്നോട്ടുവച്ചപ്പോൾ തല്ലാനും തല്ലുകൊള്ളാനുമായി ആരും അങ്ങോട്ടു പോകേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചീഫ് ജസ്റ്റീസുമായി കാര്യങ്ങൾ താൻ നേരത്തേതന്നെ സംസാരിച്ചിരുന്നെന്നും എന്നാൽ വിശദാംശങ്ങൾ മാധ്യമപ്രവർത്തകരോടു പങ്കുവയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നടന്ന കാര്യങ്ങൾ അടഞ്ഞ അധ്യായമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.