അമൽജ്യോതിയിൽ ‘ആസ്പയർ 16‘ ഓഗസ്റ്റ് മൂന്നിന്
Thursday, July 21, 2016 10:56 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ, സെന്റർ ഫോർ എൻജിനിയറിംഗ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ്, ഐഎസ്ടിഇ കേരള സെക്ഷൻ എന്നിവയുടെ സഹകരണത്തോടെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായിനടത്തുന്ന ട്രെയിനിംഗ് പ്രോ ഗ്രാം ‘ആസ്പയർ 16‘ ഓഗസ്റ്റ് മൂന്നിന് കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ. എം. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്യും.

ആധുനിക സാങ്കേതിക വിദ്യാഭ്യാസ പഠന സമ്പ്രദായങ്ങളനുസരിച്ച് ഉയർന്ന നിലവാരത്തിലുള്ള അധ്യാപകരെ സൃഷ്‌ടിക്കുന്നതിനുവേണ്ടി എംടെക്, എംഇ, എംസിഎ ബിരുദധാരികൾക്കും മറ്റ് അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും വേണ്ടി അധ്യാപന പരിശീലനവും ഗവേഷണത്തിനുള്ള മാർഗ നിർദേശങ്ങളുമാണ് സെൻറർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഈ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ വിഭാവനം ചെയ്യുന്നത്.


മൂന്നു മുതൽ ആറു വരെ നടക്കു ന്ന ‘ആസ്പെയർ16’ൽ അമൽജ്യോതി പ്രിൻസിപ്പൽ റവ. ഡോ. ജോസ് കണ്ണമ്പുഴ, ഡോ. ജി. ജനാർദനൻ (ഹെഡ്, സെന്റർ ഫോർ എൻവയൺമെന്റൽ മാനേജ്മെന്റ്, എൻഐ ടിടിടിആർ, ചെന്നൈ), ഡോ. ലീന മേരി (പ്രഫ. ആർഐടി പാമ്പാടി), ഡോ. ജോൺ ജോസ് (ഐഐടി ഗുവാഹട്ടി), ഡോ. സെബാസ്റ്റ്യൻ നരിവേലി (ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് അമൽജ്യോതി കോളജ്), ഡോ. തോമസ് ജോർജ് (ലീഡ് കോളജ് ഓഫ് മാനേജ്മെന്റ്), ജോ എ. സ്കറിയ (ഡയറക്ടർ, മാനേജ്മെന്റ് ഡവലപ്മെന്റ് സെന്റർ, അമൽ ജ്യോതി കോളജ്), ബെൻസൺ തോമസ് ജോർജ് (എംഡി ആൻഡ് സിഇഒ, സിനെർജിൻ ഗ്രൂപ്പ്), ജിസ് ജോയ് മാത്യു (സിടിഒ, ആൽബിംഗ് ഇൻഫോടെക്) എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും കോളജ് വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.മാമഹഷ്യീവേശ.മര.ശി. ഫോൺ: 9495508855.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.