സദാചാര ആക്രമണത്തിൽ മരണം; നാലുപേർ അറസ്റ്റിൽ
Wednesday, June 29, 2016 1:55 PM IST
പെരിന്തൽമണ്ണ: സദാചാര ഗുണ്ടകളുടെ മർദനമേറ്റു മങ്കട കൂട്ടിൽ പള്ളിപ്പടിയിലെ കുന്നശേരി നസീർ ഹുസൈൻ (41) കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട ചിലർ ഒളിവിൽ പോയി. പ്രതികളായ മങ്കട കൂട്ടിൽ സ്വദേശികളായ നായിക്കുത്ത് അബ്ദുൾ നാസർ(36), പട്ടിക്കുത്ത് അബ്ദുൾ ഗഫൂർ(48), ചെണ്ണേൻകുന്നൻ ഷെഫീഖ്(30), നായിക്കുത്ത് ഷറഫുദീൻ(29) എന്നിവരെയാണു പെരിന്തൽമണ്ണ ഡിവൈഎസ്പി പി.ടി.ബാലന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


സംഭവസ്‌ഥലത്തുണ്ടായിരുന്നവരെയും അയൽവാസികളെയും ചോദ്യം ചെയ്തതിൽ നിന്നാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. ആക്രമസംഭവത്തിലുൾപ്പെട്ട ചിലർ മുങ്ങിയിട്ടുണ്ട്. ഇവരെ മുഴുവനും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഡിവൈഎസ്പി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.