സ്മാർട് സിറ്റി 2021–ൽ പൂർണ സജ്‌ജമാകും: മുഖ്യമന്ത്രി പിണറായി വിജയൻ
സ്മാർട് സിറ്റി 2021–ൽ പൂർണ സജ്‌ജമാകും: മുഖ്യമന്ത്രി പിണറായി വിജയൻ
Tuesday, June 28, 2016 12:45 PM IST
തിരുവനന്തപുരം: സ്മാർട് സിറ്റി പദ്ധതി 2021–ൽ പൂർണസജ്‌ജമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ഓഗസ്റ്റ് ആറിനു ചേരുന്ന സ്മാർട് സിറ്റിയുടെ ബോർഡ് യോഗത്തിൽ തീരുമാനിക്കും. സമയക്രമം, പ്രവർത്തന പുരോഗതി എന്നിവ സംബന്ധിച്ച വ്യക്‌തതയും ഈ യോഗത്തിലുണ്ടാകും.

ഐ ടി, ഐ ടി ഇതര വ്യവസായങ്ങൾക്കു മാത്രമായാണ് പദ്ധതി. ആദ്യഘട്ടത്തിൽ 5000 പേർക്കു തൊഴിൽ നൽകണമെന്നായിരുന്നു ധാരണ. എന്നാൽ ഇതു സംബന്ധിച്ചു സർക്കാർ പരിശോധന നടത്തിയിട്ടില്ല. കോഴിക്കോട് ഐ ടി പാർക്കിന്റെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. പി.വി. അൻവർ, എസ്. ശർമ, എം. സ്വരാജ്, ആർ. രാജേഷ്, പി. ഉബൈദുള്ള, വീണ ജോർജ്, പി.ടി. തോമസ്, പി.സി. ജോർജ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.