തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാസിക് ഡോളിനു വിലക്ക്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാസിക് ഡോളിനു വിലക്ക്
Wednesday, May 25, 2016 12:19 PM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള അമ്പലങ്ങളിൽ നാസിക് ഡോളിനു വിലക്ക് ഏർപ്പെടുത്തി. ഹൈ ഡെസിബലിലുള്ളതും കർണകഠോരമായതുമായ ഈ വാദ്യത്തിന്റെ ശബ്ദം കൊച്ചുകുട്ടികളടക്കം മുതിർന്നവരുടെ ശ്രവണേന്ദ്രിയം തകരാറിലാക്കുകയും ശബ്ദ മലിനീകരണമുണ്ടാക്കുന്നതുമാണ്. ഇതു നിരോധിക്കുവാൻ ഇന്നു ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡംഗം പി.കെ. കുമാർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.