പ്ലസ് വൺ സ്പോർട്സ് ക്വോട്ട സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
Wednesday, May 25, 2016 12:11 PM IST
തിരുവനന്തപുരം: പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. സ്പോർട്സ് ക്വോട്ടാ പ്രവേശനത്തിന് അർഹരായ വിദ്യാർഥികൾ കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിലിന്റെ വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ംംം.െുീൃേരെ ീൗിരശഹ.സലൃമഹമ.ഴീ്.ശി) മുഖേന സർട്ടിഫിക്കേറ്റുകൾ രജിസ്റ്റർ ചെയ്യണം. 31 ആണ് അവസാന തീയതി.

ഓൺലൈനിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം അതാത് ജില്ലാ സ്പോർട്സ് കൗൺസിലിൽ ഹാജരാക്കണം. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പരിശോധന പൂർത്തിയാകുമ്പോൾ ഒരു സ്കോർ കാർഡ് ഒരോ വിദ്യാർഥിക്കും നൽകും. ഈ സ്കോർ കാർഡ് ഉപയോഗിച്ച് ഹയർ സെക്കൻഡറി സെൻട്രൽ അലോട്ട്മെന്റ് പ്രോഗ്രാം (എച്ച്എസ്സിഎപി) സൈറ്റിൽ പ്ലസ് വൺ സ്പോർട്സ് ക്വോട്ടായിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിലിന്റെ സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾ സ്പോർട്സ് ക്വോട്ടായിലും അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിലിലും സംസ്‌ഥാന സ്പോർട്സ് കൗൺസിലിലും ലഭ്യമാണ്. ഫോൺ. 2330167
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.