സത്യലാൽ സ്മാരക ചെറുകഥ അവാർഡ് ജി.ആർ. ഇന്ദുഗോപന്
Thursday, May 5, 2016 12:20 PM IST
മാവേലിക്കര: സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന നടുവട്ടം സത്യലാലിന്റെ സ്മരണാർഥം സത്യലാൽ സ്മാരക ട്രസ്റ്റ് സംസ്‌ഥാനതലത്തിൽ ഏർപ്പെടുത്തിയ ആറാമതു സത്യലാൽ സ്മാരക ചെറുകഥാ പുരസ്കാരം പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപന്റെ ‘എലിവാണം‘ എന്ന ചെറുകഥയ്ക്കു ലഭിച്ചു. സാഹിത്യകാരൻമാരായ അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, വി. ദിലീപ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കഥ തെരഞ്ഞെടുത്തത്. 10,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മേയ് 11നു ഉച്ചകഴിഞ്ഞു മൂന്നിനു സത്യലാൽ സ്മാരക ഗ്രന്ഥശാലയിൽവച്ച് പുരസ്കാരം കൈമാറുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. ബി. രതീഷ്, സെക്രട്ടറി സഞ്ജയ്നാഥ് എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.