എമിഗ്രേഷന്‍ ഏരിയയിലെ ടോയ്ലറ്റില്‍നിന്ന് 528 ഗ്രാം സ്വര്‍ണം പിടിച്ചു
Sunday, February 14, 2016 1:13 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഏരിയയിലെ ടോയ്ലറ്റില്‍നിന്ന് കസ്റംസ് ഇന്റലിജന്‍സ് വിഭാഗം 13.5 ലക്ഷം രൂപ വിലയുള്ള 528 ഗ്രാം സ്വര്‍ണം പിടികൂടി. പ്രത്യേകം പൊതിഞ്ഞ അഞ്ച് സ്വര്‍ണ ബിസ്കറ്റുകള്‍ ടോയ്ലറ്റില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ദുബായില്‍നിന്നും കൊച്ചിയില്‍ വന്ന് ഇവിടെനിന്നും ആഭ്യന്തര ഫ്ളൈറ്റായി ചെന്നൈക്ക് പോകുന്ന സ്പൈസ് ജെറ്റിന്റെ എസ്ജി 18-ാം നമ്പര്‍ ഫ്ളൈറ്റില്‍ കൊണ്ടുവന്ന സ്വര്‍ണമാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ വിമാനത്തില്‍ കൊച്ചിയില്‍നിന്നും ചെന്നൈക്ക് പോകുന്ന ആഭ്യന്തര യാത്രക്കാരനു പരിശോധനയ്ക്കു വിധേയമാകാതെ സ്വര്‍ണം പുറത്തുകടത്താന്‍ കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.