കിട്ടാക്കടം പിടിക്കാന്‍ റിലയന്‍സ് ഇറങ്ങിയാല്‍ ഇടപെടും: മന്ത്രി
കിട്ടാക്കടം പിടിക്കാന്‍ റിലയന്‍സ് ഇറങ്ങിയാല്‍ ഇടപെടും: മന്ത്രി
Friday, September 4, 2015 12:33 AM IST
പാലാ: സാധാരണക്കാരെ ഭീഷണിപ്പെടുത്തി കിട്ടാക്കടം തിരികെ പിടിക്കാന്‍ റിലയന്‍സ് പോലുളള സ്വകാര്യ കമ്പനികള്‍ ഇറങ്ങിയാല്‍ ആഭ്യന്തരവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലായില്‍ കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സഹകരണ ബാങ്കുകള്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഷെഡ്യൂള്‍ഡ്, നാഷണലൈസ്ഡ് ബാങ്കുകള്‍ ജനങ്ങളോട് കടുത്ത അനീതിയാണ് ചെയ്യുന്നത്. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ നാഷണലൈസ്ഡ് ബാങ്കുകള്‍ തയാറാവുന്നില്ല. ഓപ്പറേഷന്‍ കുബേര വിജയിപ്പിക്കാന്‍ മുന്നോട്ടു വന്നത് സഹകരണ ബാങ്കുകളാണ്. നാഷണലൈസ്ഡ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപമുള്ള സംസ്ഥാനം കേരളമാണെന്നും കൂടുതല്‍ സാമൂഹ്യപ്രതിബദ്ധത പുലര്‍ത്താന്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്െടന്നും- മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.