കോമണ്‍വെല്‍ത്ത് യൂത്ത് മിനിസ്റേഴ്സ് മീറ്റിനു രണ്ടു മലയാളികള്‍
Saturday, August 1, 2015 12:30 AM IST
കണ്ണൂര്‍: ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റീജണല്‍ കോമണ്‍വെല്‍ത്ത് യൂത്ത് മിനിസ്റേഴ്സ് മീറ്റില്‍ ഇന്ത്യന്‍ യുവത്വത്തെ പ്രതിനിധീകരിച്ചു മലയാളികളും. ഡല്‍ഹിയിലെ ശാരത്തന്‍സ് ഹോട്ടലില്‍ നടന്ന മീറ്റില്‍ ആലപ്പുഴ മാന്നാര്‍ സ്വദേശി പ്രവീണ്‍ വര്‍ഗീസ് തോമസും കണ്ണൂര്‍ ആലക്കോട് സ്വദേശി സോജിന്‍ പി. വര്‍ഗീസുമാണു പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ആകെ എട്ടു യുവാക്കളായിരുന്നു മീറ്റില്‍ പങ്കെടുത്തത്. യുവജനവകുപ്പ് മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികളായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഏഴു രാജ്യങ്ങളില്‍ നിന്നുള്ള യുവ പ്രതിനിധികള്‍ എന്നിവര്‍ക്കായാണു മീറ്റ് സംഘടിപ്പിച്ചത്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, മാലദ്വീപ്, സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണെ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.


ഇന്ത്യയുടെ യുവജനകാര്യ മന്ത്രി സാര്‍ബാനദ സോനവോലിന്റെ അധ്യക്ഷതയില്‍ നടന്ന മീറ്റില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള നാഷണല്‍ യൂത്ത് കൌണ്‍സിലിന്റെ രൂപീകരണം, രാഷ്ട്രീയഭരണ മേഖലകളിലുള്ള യുവജന സാന്നിധ്യം, യുവജന വികസന രൂപീകരണം എന്നിവയായിരുന്നു മുഖ്യ അജന്‍ഡ. ഇരുവരും തിരുവനന്തപുരം ലയോള കോളജ് ഗവേഷണ വിദ്യാര്‍ഥികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.