അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ബില്‍ പാസാക്കി
Thursday, July 30, 2015 1:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി രൂപീകരിക്കുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതിയും പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുള്‍ കാലാമിന്റെ പേരു നല്‍കാന്‍ വ്യവസ്ഥ ചെയ്ത് കേരളാ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ബില്‍ നിയമസഭ പാസാക്കി. എട്ട് മണിക്കൂര്‍നീണ്ട ചര്‍കള്‍ക്കൊടുവില്‍ പ്രതിപക്ഷ ബഹിഷ്കരണത്തോടെ രാത്രി പതിനൊന്നിനാണു ബില്‍ പാസാക്കിയത്.

ഉച്ചകഴിഞ്ഞു മൂന്നോടെ ബില്‍ അവതരിപ്പിച്ചു. രാത്രി ഏഴോടെ ഭേദഗതികള്‍ ചര്‍ച്ചക്കെടുത്തു. 73 വകുപ്പുകളിലായി 831 ഭേദഗതികള്‍ അവതരിപ്പിച്ചു.


1000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ പ്രതിനിധിയെ സര്‍വകലാശാലയുടെ സെനറ്റിനു തുല്യമായ സമിതിയില്‍ ഉള്‍പ്പെടുത്തുമെന്ന നിബന്ധനയാണു ഭേദഗതി ചെയ്തതില്‍ പ്രധാനം. കേരളത്തിലെ സര്‍വകലാശാലകളുടെ കീഴിലെ ഒമ്പത് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളും മൂന്ന് എയ്ഡഡ് എന്‍ജിനിയറിംഗ് കോളജുകളും 137 അണ്‍ എയ്ഡഡ് കോളജുകളും പുതിയ സര്‍വകലാശാലക്കു കീഴില്‍വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.