കെഎസ്ആര്‍ടിസി റിസര്‍വ് ഡ്രൈവര്‍ നിയമനം: നിര്‍ദേശമില്ലാതെ അഡ്വൈസ് മെമ്മോ നല്‍കേണ്െടന്നു ഹൈക്കോടതി
Friday, July 3, 2015 1:49 AM IST
കൊച്ചി: കെഎസ്ആര്‍ടിസി റിസര്‍വ് ഡ്രൈവര്‍മാരുടെ തസ്തികയിലേക്കു റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ കോടതി നിര്‍ദേശമില്ലാതെ ആര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കരുതെന്ന് ഹൈക്കോടതി പിഎസ്സിയോടു നിര്‍ദേശിച്ചു.

റിസര്‍വ് ഡ്രൈവര്‍മാരുടെ തസ്തികയിലേക്ക് റാങ്ക് ലിസ്റില്‍ നിന്നല്ലാതെ ആരെയും നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി ടി.എസ്. സന്തോഷ് നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് പി.വി. ആശയാണ് ഇടക്കാല ഉത്തരവു നല്‍കിയത്.

2455 ഒഴിവുകളാണ് ഈ തസ്തികയിലുള്ളത്. ഇതു പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ തസ്തികയില്‍ നിയമന ഉത്തരവു ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ വിവര ങ്ങള്‍ അറിയിക്കാന്‍ ജൂണ്‍ പത്തിനു കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസി ഇതു പാലിച്ചില്ല.


റിസര്‍വ് ഡ്രൈവര്‍മാരുടെ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റിന്റെ കാലാവധി ഓഗസ്റ് 22 ന് അവസാനിക്കും.ഹര്‍ജി 13ന് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.